‘സാഹിത്യോത്സവം 2022’ – (SSF എരിമയൂർ സെക്ടർ) നടന്നു

എരിമയൂർ -(30 -07 -2022) :
SSF – എരിമയൂർ സെക്ടർ ‘സാഹിത്യോത്സവം 2022’ എരിമയൂരിൽ വെച്ച് നടന്നു. എരിമയൂർ ജുമാഅത്ത് പള്ളി ഹാളിൽ നടന്ന ചടങ്ങ് ആദം മുത്തു ഹാജി(ജനറൽ സെക്രട്ടറി ഇരോട്ടുപള്ളി മഹല്ല് കമ്മറ്റി) ഉത്‌ഘാടനം ചെയ്തു.ഷക്കീർ മുസലിയാർ എരിമയൂർ (പ്രസിഡന്റ് SYS എരിമയൂർ സർക്കിൾ) അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ, അബ്ദുറഹ്മാൻ സഖാഫി അത്തിപ്പൊറ്റ (പ്രസിഡന്റ്,SMA ആലത്തൂർ മേഖല) പ്രാത്ഥനയും, താഹ തസ്‌കിയത്ത് ചിതലി സ്വാഗതവും പറഞ്ഞു.

തുടർന്ന് സെന്റ് തോമസ് മിഷൻ സ്കൂളിലും, എരിമയൂർ പള്ളി മണ്ഡപത്തിലും ഒരുക്കിയ നാല് വേദികളിലായി വിദ്യാർത്ഥികളുടെ കലാമത്സരങ്ങളും അരങ്ങേറി.