വൈദ്യുതി മഹോത്സവം മന്ത്രി കെ. കൃഷ്ണൻ കുട്ടി ഉദ്ഘാടനം ചെയ്തു

കഞ്ചിക്കോട്:
ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ഉജ്ജ്വല ഭാരതം ഉജ്ജ്വല ഭാവി പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച വൈദ്യുതി മഹോത്സവം വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻ കുട്ടി ഉദ്ഘാടനം ചെയ്തു.

പ്രകൃതിദത്ത വൈദ്യുതി ഉത്പാദനത്തിന് ധാരാളം സാധ്യകൾ ഉള്ള സംസ്ഥാനമാണ് കേരളം . ജല വൈദ്യുത പദ്ധതികൾ വേണ്ട വിധം നടപ്പാക്കാൻ കഴിഞ്ഞിട്ടില്ല. സംസ്ഥാനത്തെ വൈദ്യുത മിച്ച സംസ്ഥാനമാക്കി മാറ്റുകയാണ് ലക്ഷ്യം. ഉത്പാദനം വർധിപ്പിച്ച് ഉപഭോഗം കുറക്കാനുള്ള പ്രവർത്തനങ്ങൾ വകുപ്പ് നടത്തി വരുന്നതായും മന്ത്രി പറഞ്ഞു.

വൈദ്യുതീകരണം, വൈദ്യുതീകരണ പദ്ധതികൾ, ഒരു രാജ്യം ഒരു ഗ്രേഡ് ,ഉപഭോക്ത അവകാശങ്ങൾ , പാരമ്പര്യേതര ഊർജ്ജം , വൈദ്യുത ഉത്പാദനശേഷി, വികസനം തുടങ്ങിയ വിഷയങ്ങളിൽ ഹ്രസ്വചിത്രവും പരിപാടിയിൽ അവതരിപ്പിച്ചു. തുടർന്ന് ഹ്രസ്വ നാടകം, കലാസാംസ്കാരിക പരിപാടികൾ എന്നിവയും നടന്നു.

കഞ്ചിക്കോട് കേന്ദ്രീയ വിദ്യാലയത്തിൽ നടന്ന പരിപാടിയിൽ പ്രഭാകരൻ എം.എൽ.എ. അധ്യക്ഷനായി. ജില്ലാ കലക്ടർ മൃൺമയി ജോഷി, എനർജി മാനേജ്മെന്റ് സെന്റർ ഡയറക്ടർ ആർ. ഹരികുമാർ , പുതുശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ. പ്രസീദ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.സുജിത് , വികസന കാര്യ സ്റ്റാറ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എ.ശാരദ ,ഒന്നാം വാർഡ് മെമ്പർ പാലാഴി ഉദയകുമാർ കെ.കെ ബൈജു എന്നിവർ പങ്കെടുത്തു.