ലക്ഷങ്ങൾ വിലമതിക്കുന്ന ഹാഷിഷ് ഓയിലുമായി രണ്ട് തൃശൂർ സ്വദേശികൾ അറസ്റ്റിൽ

പാലക്കാട്‌. RPF ഉം എക്‌സൈസ് ആന്റി നർക്കോട്ടിക് സ്പെഷ്യൽസ് കോഡും സംയുക്തമായി പാലക്കാട്‌ ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിൽ 200. ഗ്രാം ഹാഷിഷ് ഓയിലുമായി രണ്ട് പേരെ പിടികൂടി.തൃശൂർ മേപ്പുറം ഇടത്തുരുത്തി മുല്ലക്കര വീട്ടിൽ ജമാലു മകൻ. ഷാജിർ 38. വയസ് ചൂളൂർ വലിയകത്തു വീട്ടിൽ അഷ്‌റഫ്‌ മകൻ വി.എ.അനസ് എന്നിവരെ അറസ്റ്റ് ചെയ്തു.ഷോൾഡർ ബാഗിൽ ഒളിപ്പിച്ച നിലയിൽ ആയിരുന്നു ഹാഷിഷ്.ഇരുവരും ചേർന്ന് തൃശൂരിൽ നിന്നും.കുളു–മണാലി യിൽ പോയ്‌ ഹാഷിഷ് ഓയിൽ വാങ്ങി റോഡ് മാർഗം ഡൽഹിയിൽ എത്തുകയും അവിടെ നിന്ന് കേരള എക്സ് പ്രസിൽ പാലക്കാട്‌ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി തൃശൂരിലേക്ക് പോകുന്നതിനായി പുറത്തേക്ക് പോകു മ്പോളാണ് പിടികൂടിയത് .തൃശൂർ തൃപ്രയാറിൽ ഉള്ള സുഹൃത്തുക്കൾക്കും കോളേജു വിദ്യാർത്ഥി കൾക്കും വിൽപന നടത്തുന്നതിനായി കൊണ്ടുവന്നതാണ് എന്നാണ് പ്രാഥമിക വിവരം. പ്രതികൾ സമാനമായ കുറ്റം മുൻപ് ചെയ്തിട്ടുണ്ടോ എന്നും, മറ്റു ജില്ലകളിൽ കേസുകളിൽ ഉൾപ്പെട്ടിട്ടു ണ്ടോ എന്നും എക്സ് സൈസ് അന്വേഷണംനടത്തുന്നുണ്ട് . റെയിൽവേസ്റ്റേഷനു കളിലും ,ട്രെയിനുകളിലും പരിശോധന കർശനമാക്കുമെന്ന് ആർ.പി.എഫ്.കമാണ്ഡന്റ് ജെതിൻ ബി. രാജ്റ പറഞ്ഞു.

ആർ.പി.എഫ്.ഇൻസ്‌പെക്ടർ.സൂരജ്. എസ്. കുമാർ, എക്‌സൈസ് റേയ്ൻജ് ഇൻസ്‌പെക്ടർ കെ.ആർ.അജിത്, ആർ.പി.എഫ്. . എ.എസ്.ഐ..മാരായ സജി അഗസ്റ്റിൻ. ഷാജു കുമാർ പ്രിവന്റീവ് ഓഫിസർ ടി.ജെ. അരുൺ ആർ.പി.അഫ്.ഹെഡ് കോൺസ്റ്റബിൾ പ്രസന്നൻ ,സിഇഒ, മാരായ ശരവണൻ, ബെൻസൺ ജോർജ്, വിജേഷ് കുമാർ ഡബ്ല്യൂ .സി.ഇ.ഒ.നിമ്മി ആർ.പി. എഫ്./ഡബ്യൂസി ..അശ്വതി ജി.എന്നിവർ പരിശോധനയിൽ
പങ്കെടുത്തു..