പട്ടി ശല്യം ,’ പന്നി ശല്യം’, പിന്നെ റിലയൻസ് പ്രശ്നവും.

ഫോട്ടോ: ഇന്നലെ വൈകീട്ട്നഗരസഭ യോഗം

പാലക്കാട്: ഇന്നലെ നടന്ന നഗരസഭ കൗൺസിൽ യോഗത്തിൽ പ്രതിപക്ഷവും ഭരണപക്ഷവും തമ്മിൽ ഏറ്റുമുട്ടാതെ ഒറ്റക്കെട്ടായി നിന്നാണ് നഗരസഭയിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ശക്തമായി ഇടപെട്ടത് .നഗരസഭയിൽ റിലയൻസ് കമ്പനി വഴിവിട്ട രീതിയിലാണ് ചാലുകൾ കുഴിക്കുന്നതും പോസ്റ്റുകൾ സ്ഥാപിക്കുന്നതും എന്ന് കൗൺസിലർമാർ ആരോപിച്ചു. ഇവർക്ക് ഒത്താശ ചെയ്യുന്നതിനായി നഗരസഭ ഉദ്യോഗസ്ഥർ വഴിവിട്ട സഹായം ചെയ്യുകയാണെന്ന് നഗരസഭ കൗൺസിലർമാർ ആരോപിച്ചു. റിലൈൻസ് സ്ഥാപിക്കുന്ന പോസ്റ്റുകൾ സ്ഥാപിക്കാൻ കുഴികൾ എടുത്ത മണ്ണ് പരിസരത്തെ ചാലുകളിൽ കിടന്ന് വെള്ളം റോഡിലേക്ക് വീഴുന്നുണ്ട് കൂടാതെ പോസ്റ്റുകൾ സ്ഥാപിച്ച പലയിടത്തും ഇടുങ്ങിയ റോഡ് ആയതിനാൽ ആംബുലൻസ് പോകാൻ പോലും കഴിയുന്നില്ല എന്നാണ് ആരോപണം. 9 കോടി രൂപയോളം നഗരസഭയ്ക്ക് റിലയൻസ് കൊടുക്കാൻ ഉണ്ടത്രേ റിലയൻസിന്റെ പ്രവർത്തനങ്ങൾ എല്ലാം നിർത്തിവയ്ക്കുന്നതിന് പരാതി കൊടുക്കുകയും ഓർഡർ റദ്ദാക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ കമ്പനി ഹൈക്കോടതിയിൽ നിന്നും സ്റ്റേ വാങ്ങുകയും ചെയ്തതായി കൗൺസിലർമാർ ആരോപിച്ചു. ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിലുള്ള നിർമ്മാണ പ്രവർത്തനങ്ങൾ റിലയൻസിൻ്റെ ഭാഗത്ത് നിന്നും അവസാനിപ്പിക്കുന്നതിനുള്ള നടപടി എത്രയും വേഗം സ്വീകരിക്കണമെന്ന് കൗൺസിലർമാർ ആവശ്യപ്പെട്ടു .റിലൈൻസ് ചെയ്യുന്ന പ്രവർത്തനങ്ങൾ ജനങ്ങൾക്ക് ഉപദ്രവകരമാണോ എന്ന് പരിശോധിക്കുന്നതിന് വേണ്ടി കൗൺസിലർമാർ അടക്കം പങ്കെടുപ്പിച്ചുകൊണ്ട് അന്വേഷണം നടത്തണമെന്നുള്ള ഉത്തരവ് വകവയ്ക്കാതെയാണ് നഗരസഭ ഉദ്യോഗസ്ഥർ കൗൺസിലർമാരോട് ചോദിക്കാൻ പോലും തയ്യാറാവാതെ റിപ്പോർട്ട് നൽകിയതെന്ന് കൗൺസിലർമാർ ആരോപിച്ചു നഗരത്തിലെ മറ്റൊരു പ്രശ്നമാണ് തെരുവുനായ ശല്യവും പന്നി ശല്യവും. വിദ്യാർത്ഥികൾ അടക്കം ഒട്ടേറെ ജനങ്ങൾ നഗരത്തിൽ വന്നുപോകുന്ന സാഹചര്യത്തിൽ തെരുവ് നായ്ക്കൾ ഭീഷണിയാണെന്ന് ആരോപണം ഉയർന്നു. വേണ്ടവിധത്തിൽ തെരുവുനായ്ക്കളെ വന്ധീകരിക്കാൻ കഴിയുന്നില്ല എന്നതാണ് പ്രധാന കാരണം. പാലക്കാട് നഗരത്തിലെ മൃഗാശുപത്രിക്ക് അതിനു വേണ്ടതായ സൗകര്യങ്ങൾ കുറവായതുകൊണ്ട് വന്ധീകരണ പ്രക്രിയ കൂടുതൽ നടത്താൻ കഴിയുന്നില്ലെന്ന് നഗരസഭാ ചെയർപേഴ്സൺ അറിയിച്ചു മാത്രമല്ല കേന്ദ്രസർക്കാരിൻറെ നിയമമനുസരിച്ച് തെരുവ് നായ്ക്കളെ കൊന്നൊടുക്കാൻ കഴിയാത്തതും വലിയ പ്രശ്നം തന്നെയാണെന്ന് നഗരസഭ ചെയർപേഴ്സൺ പറഞ്ഞു ബിഒസി റോട്ടിലും പരിസരത്തും പന്നി ശല്യം വ്യാപകമായിട്ടുണ്ട് വഴിയാത്രക്കാർക്കും വാഹന യാത്രക്കാർക്കും ഇവ അപകടം വരുത്തിവയ്ക്കുന്നു ഇതിനൊരു പരിഹാരം കാണണമെന്നും കൗൺസിലർമാർ ആവശ്യപ്പെട്ടു നഗരസഭായിലെ റോഡുകളിൽ കുണ്ടും കുഴിയും നിറഞ്ഞതാണെന്നും അപകടകരമായ യാത്രയാണ് നഗരത്തിലെ റോഡുകളിലൂടെ ഉള്ളതെന്നും ആരോപണം ഉയർന്നു. മാലിന്യ കൂമ്പാരങ്ങളും പലയിടത്തും കിടക്കുന്ന തായും കൗൺസിലർമാർ ചൂണ്ടിക്കാട്ടി. ഇതിനും തക്കതായ പരിഹാരം കാണണമെന്നും കൗൺസിലർമാർ ആവശ്യപ്പെട്ടു. പാലക്കാട് നഗരത്തിലെ ജിബി റോഡും ശകുന്തള ജംഗ്ഷനും തമ്മിൽ യോജിപ്പിക്കുന്ന എക്സലേറ്ററിന്റെ പണി മന്ദഗതിയിലാണ് നടക്കുന്നതെന്നും കൗൺസിൽ യോഗത്തിൽ ആരോപണം ഉയർന്നു. കുറച്ചുനാൾ പണിയുകയും ഏറെനാൾ പണി നിർത്തിയിരിക്കുകയും വീണ്ടും കുറച്ചു പണിയുകയുമാണ് ചെയ്യുന്നതെന്ന് കൗൺസിലർമാർ ചൂണ്ടിക്കാട്ടി .എത്രയും വേഗം പണി പൂർത്തിയാക്കി ജനങ്ങൾക്ക് സഞ്ചാരയോഗ്യമാക്കണമെന്നും കൗൺസിലർമാർ ഒറ്റക്കെട്ടായ് ആവശ്യപ്പെട്ടു. എല്ലാ എല്ലാ പ്രശ്നങ്ങൾക്കും സമയബന്ധിതമായി പരിഹാരം കാണാമെന്ന് നഗരസഭ ചെയർപേഴ്സൺ അറിയിച്ചു.