ഉത്ഘാടനം നിർവ്വഹിച്ചു

നെന്മാറ. ഗവൺമെന്റ് ബോയ്സ് ഹയർ സെക്കണ്ടറി സ്കൂൾ നെന്മാറ, വിദ്യാരംഗം സാഹിത്യവേദിയുടെയും, വിവിധ ക്ലബ്ബുകളുടേയും ഉത്ഘാടനം പ്രണവം ശശി നിർവ്വഹിച്ചു. ചടങ്ങിൽ പി ടി എ പ്രസിഡന്റ് സി ബി രവീന്ദ്രൻ അദ്ധ്യക്ഷതവഹിച്ചു. ഹെഡ്മിസ്ട്രസ്സ് മിനി സ്വാഗതവും, പ്രിൻസിപ്പാൾ ഇൻ ചാർജ്ജ് കെ.മുരളീധരൻ, പി.യു.ഐഷാബി, എസ്.രാധ എന്നിവർ ആശംസകളർപ്പിച്ചു. വിവിധ ക്ലബ്ബുകളിലെ കുട്ടികൾ അവരുടെ പ്രവർത്തനങ്ങൾ അവതരിപ്പിച്ചു. സ്റ്റാഫ് സെക്രട്ടറി ബാബുരാജ് നന്ദി അറിയിച്ചു.

(വാർത്ത. രാമദാസ് ജി കൂടല്ലൂർ.)