കൊക്കിനേ പോലെ കൂർമ്മ ബുദ്ധിയും ശ്വാനനിദ്രയുമാണ് വിദ്യാർത്ഥികൾക്കു വേണ്ടത്: ജസ്റ്റീസ് എംഎൻ.കൃഷ്ണൻ

പാലക്കാട്: ഗുരു എന്നാൽ വെളിച്ചം പകരുന്ന വ്യക്തി എന്നാണ് അർത്ഥ മെന്നുംനമ്മുടെ ബുദ്ധിശക്തിയിലേക്ക് വെളിച്ചം പകരുന്ന വ്യക്തികളാണ് അധ്യാപകരെന്നും മുൻ ഹൈക്കോടതി ജഡ്ജി എം എൻ കൃഷ്ണൻ പറഞ്ഞു .സമഗ്ര വെറ്റ്നസ് എഡ്യൂക്കേഷണൽ സൊസൈറ്റി പാലക്കാട് ചക്കാന്തറ പാസ്റ്റർ സെൻററിൽ സംഘടിപ്പിച്ച പ്ലസ് ടു എസ്എസ്എൽസി പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിക്കുന്ന ചടങ്ങ് ആയ ‘വിദ്യാധരം 2022’ ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു ചീഫ് ജസ്റ്റിസ് എം എൻ കൃഷ്ണൻ.

കൊക്കിനേ പോലെ കൂർമ്മ ബുദ്ധിയോടെ പഠനത്തിൽ മികവ് കാട്ടണമെന്നും ശുനകനെ പോലെ ശ്രദ്ധാലുമാവണമെന്നും എം എൻ കൃഷ്ണൻ വിദ്യാർത്ഥികളോട് ഉപദേശിച്ചു.. സമഗ്ര വെൽനസ് എജുക്കേഷൻ സൊസൈറ്റി പ്രസിഡൻറ് സണ്ണി മണ്ഡപത്തിൽ അധ്യക്ഷത വഹിച്ചു. പാലക്കാട് രൂപത മെത്രാൻ മാർ പീറ്റർ കൊച്ചുപുരയ്ക്കൽ അനുഗ്രഹപ്രഭാഷണം നടത്തി. ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻ അഡ്വക്കേറ്റ് പി പ്രേ പ്രേംനാഥ് മുഖ്യപ്രഭാഷണം നടത്തി. മലമ്പുഴ എംഎൽഎ എ പ്രഭാകരൻ, അഡ്വക്കേറ്റ് നൈസ് മാത്യു, അസീസ് മാസ്റ്റർ, റിട്ടയേർഡ് ഡെപ്യൂട്ടി ഡയറക്ടർ ഓഫ് എജുക്കേഷൻ പി കൃഷ്ണൻ, സമഗ്ര വെർനസ് എജുക്കേഷൻ സൊസൈറ്റി സെക്രട്ടറി ജോസ് ചാലക്കൽ, പ്രിൻസിപ്പൽ ഓഫ് നെഹ്റു ഗ്രൂപ്പ് ഇൻസ്റ്റിറ്റ്യൂഷൻ ഡോക്ടർ അംബിക ദേവി അമ്മ ,ഡോക്ടർ ഫിറോസ് ഖാൻ., തുടങ്ങിയവർ പ്രസംഗിച്ചു. എസ്എസ്എൽസി പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും, നൂറു ശതമാനവും വിജയം നേടിയ സ്കൂളിനെയും ചടങ്ങിൽ ആദരിച്ചു .