ഹെറോയിൻ ഉൾപ്പെടെ മാരക മയക്കുമരുന്ന് പാലക്കാട്‌ റെയിൽവേ സ്റ്റേഷനിൽ പിടികൂടി

പാലക്കാട്:
മാരകമായ മയക്കുമരുന്ന് ഹെറോയിനു൦ കഞ്ചാവും പാലക്കാട്‌ ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ നിന്നുംആർ.പി.എഫ് ക്രൈം ഇന്റലിജിൻസ് ബ്രാഞ്ചും എക്സ്സൈസ് സർക്കിളും സ൦യുക്തമായി നടത്തിയ പരിശോധനയിൽ പിടികൂടി. ഇന്നു ഉച്ചയ്ക്ക് 12.15 പാട്ന – എറണാകുളം എക്സ്പ്രസ്സിലെ ജനറൽ കമ്പർത്മെന്റിൽ നടത്തിയ പരിശോധനയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ ഒരു ഷോൾഡർ ബാഗ് കണ്ടെത്തുക യായിരുന്നു. ബാഗ് തുറന്നു പരിശോധിച്ചതിൽ സോപ്പ് പെട്ടിയിൽ പ്ലാസ്റ്റിക് കവറിൽ അടക്കം ചെയ്ത നിലയിൽ 20 ഗ്രാം ഹെറോയിനു൦ (ബ്രൗൺ ഷുഗർ ) തുണിയിൽ ‘ പൊതിഞ്ഞ നിലയിൽ നാല് കിലോകഞ്ചാവും കണ്ടെത്തുകയായിരുന്നു. പൊതുവെ തിരക്കുള്ള ട്രെയിൻ ആയതിനാലും അതിഥി തൊഴിലാളികൾ കൂട്ടമായി യാത്ര ചെയ്യുന്ന തിനാലും മയക്കുമരുന്ന് കടത്തിയ ആളെ കണ്ടെത്തുവാൻ സാധിച്ചില്ല . കേരളത്തിൽ, ട്രെയിനിൽ നിന്നും ആദ്യമായാണ് ഇത്തരത്തിൽ ഹെറോയിൻ പിടിച്ചെടുക്കുന്നത്. പിടിച്ചെടുത്ത ഹെറോയിന് മാത്രം അന്താരാഷ്ട്ര മാർക്കറ്റിൽ എട്ടുലക്ഷം രൂപ വില വരും. ഉത്തരേന്ത്യയിൽ അധികമായി ലഭിക്കുന്ന ഹെറോയിൻ അഥിതി തൊഴിലാളികളിലൂടെ കേരളത്തിലേക്കും കടത്തപ്പെടുന്നു എന്നാണ് ഇതു തെളിയിക്കുന്നത്. കേരളത്തിൽ ഹെറോയിൻ പിടിക്കപ്പെടുന്നത് അപൂർവമാണ്. പ്രതിയെ പിടികൂടുന്നതിനായി അനേഷണം ഉർജിതമാക്കിയതായി ആർ.പി.എഫ്., എക്സൈസ് വൃത്തങ്ങൾ അറിയിച്ചു. വരും ദിനങ്ങളിലെ പരിശോധനകൾ ക൪ശനമായി തുടരുമെന്ന് ആർ.പി.എഫ്.കമാൻ്റൻ്റ് .ജെതിൻ.ബി.രാജ് അറിയിച്ചു.

ആർ.പി.എഫ്.സി.ഐ.. എൻ.കേശവദാസ്, എക്സ്സൈസ് സർക്കിൾ ഇൻസ്പെക്ടർ സതീഷ്.വി. ക, ആർ.പി.എഫ്.സി.ഐ. എ പി.’അജിത് അശോക്, എക്സ്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ നിഷാന്ത്, ആർ.പി.എഫ്.എസ്.ഐ. മാരായ സജു.കെ., എസ്.എം.രവി, ഹെഡ് കോൺസ്റ്റബിൾ അശോക്, കോൺസ്റ്റബിൾ അബ്ദുൽ സത്താർ, സി.ഇ.ഒ. നൗഫൽ എന്നിവ൪ അടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.