വിജിലൻസ് ഡയറക്ടർ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി

പാലക്കാട്:മുൻ. എം എൽ  എ അച്യുതനും  കുടുംബങ്ങൾക്കും എതിരായ സഹകരണ ബാങ്ക് അഴിമതി കേസിൽ വിജിലൻസിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ടിന്മേൽ വിജിലൻസ് ഡയറക്ടർ തീരുമാനം എടുക്കണമെന്ന് ഹൈക്കോടതി. .ഒരു മാസത്തിനകം തീരുമാനം എടുക്കാനാണ് ജസ്റ്റിസ് കെ ബാബുവിന്റെ ഉത്തരവ്. ചിറ്റൂർ തത്തമംഗലം സർവീസ് സഹകരണ ബാങ്കിന്റെയും ചിറ്റൂർ ലാൻഡ് മോർട്ടഗേജ് ബാങ്കിന്റെയും ഭരണത്തിൽ കോടികളുടെ ക്രമക്കേടും അഴിമതിയും നടന്നെന്നു പരാതിപ്പെട്ടു പാലക്കാട്ടെ ഓൾ കേരള ആന്റി കോർപ്ഷൻ ആൻഡ് ഹ്യൂമൻ റൈറ്സ് പ്രൊട്ടക്ഷൻ  കൌൺസിൽ പ്രസിഡന്റ് ഐസക്ക് വര്ഗീസ് ആണ് കോടതിയെ സമീപിച്ചത്. പരാതിയിൽ വിജിലൻസിന്റെ പാലക്കാട് യൂണിറ്റ് പ്രാഥമിക അന്വേഷണം നടത്തിയതായും പതിനാലു ആരോപണങ്ങളെ കുറിച്ച് പ്രാഥമിക അന്വേഷണം നടത്തിയതായും വിജിലൻസ് അറിയിച്ചൂ. പ്രാഥമിക അന്വേഷണ റിപ്പോർട്ടിന്മേൽ വിജിലൻസ് ഡയറക്ടർ തീരുമാനം എടുക്കാനാണ് കോടതി നിർദേശം

ഫോട്ടോ: ഐസക് വർഗ്ഗീസ്