ഇടുക്കി: ഇടുക്കിയിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടു. രണ്ടുതവണ ഭൂചലമുണ്ടായതായാണ് സ്ഥിരീകരണം. പുലർച്ചെ 1.48 ന് ശേഷമാണ് ഭൂചലനമുണ്ടായത്. റിക്ടർ സ്‌കെയിലിൽ 3.1 ഉം 2.95 ഉം തീവ്രത രേഖപ്പെടുത്തി. ഇടുക്കിയിൽ നിന്നും 30 കിലോമീറ്റർ അകലെയാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം.അതേസമയം നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. എറണാകുളം, കോട്ടയം ജില്ലകളിലും നേരിയ ഭൂചലനമുണ്ടായിരുന്നതായാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.ഏറ്റവും കൂടുതൽ തീവ്രതയുള്ള ഭൂചലനം അനുഭവപ്പെട്ടത് ഇടുക്കിയിലാണ്. കുളമാവിൽ 2.80, 2.75, എറണാകുളം ജില്ലയിലെ കാലടിയിൽ 2.95, 2.93 എന്നിങ്ങനെയാണ് ഭൂചലനം അനുഭവപ്പെട്ടത്