സിപിആര്‍ വാരാചരണവും പരിശീലനവും സംഘടിപ്പിച്ചു

പാലക്കാട്: എപിജെ അബ്ദുല്‍ കലാമിന്റെ അനുസ്മരണാര്‍ത്ഥം നാഷണല്‍ സിപിആര്‍ വാരാചരണം സംഘടിപ്പിച്ചു. അവൈറ്റിസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് സിഒഒ അജേഷ് കുണ്ടൂര്‍ വാരാചരണം ഉദ്ഘാടനം ചെയ്തു. സൊസൈറ്റീസ് ഓഫ് അനസ്‌ത്യോളജിസ്റ്റ് പാലക്കാടും അവൈറ്റിസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.

പരിപാടിയോടനുബന്ധിച്ച് സിപിആര്‍ പരിശീലനവും സംഘടിപ്പിച്ചു. സിപിആര്‍ പരിശീലനം നടത്തിക്കൊണ്ടാണ് അജേഷ് കുണ്ടൂര്‍ ഉദ്ഘാടനം നിര്‍വഹിച്ചത്. അവൈറ്റിസ് അനസ്‌തേഷ്യ വിഭാഗത്തിലെ ഡോ. ദീപക് ഫല്‍ഗുനന്‍ പരിശീലനത്തിന് നേതൃത്വം നല്‍കി. പരിപാടിയിലൂടെ നൂറു കണക്കിന് ക്ലിനിക്കല്‍ ആന്‍ഡ് നോണ്‍ ക്ലിനിക്കല്‍ സ്റ്റാഫുകള്‍ പരിശീലനം പൂര്‍ത്തിയാക്കി.

2015 ജൂലൈ 27നാണ് എപിജെ അബ്ദുല്‍ കലാം അദ്ദേഹത്തിന്റെ 83ാം വയസില്‍ ഹൃദയസ്തംഭനം മൂലം ഷില്ലോങില്‍ വച്ച് മരിച്ചത്. ഈ ദിനത്തിന്റെ അനുസ്മരണാര്‍ത്ഥമാണ് ദേശീയ സിപിആര്‍ വാരമായി ആചരിക്കുന്നത്.