പുഴകളിലെ കുളവാഴകൾ നീക്കം ചെയ്തു

പാലക്കാട്:പാലക്കാട് നഗര സഭയിലെ തിരുനെല്ലായ് – കണ്ണാടി,പറളി എന്നിവടങ്ങളിലെ പുഴകളിൽ നിന്നും പായലുകളും – കുളവാഴകളും നീക്കി .വർഷക്കാലങ്ങളിൽ പരിസര പ്രദേശങ്ങളിൽ താമസിക്കുന്ന നാട്ടു കാർക്ക് അനുഭവപ്പെടുന്ന ബുദ്ധിമുട്ട് കണക്കിലെടുത്ത് പാലക്കാട്‌ നഗരസഭാ കൗൺസിലർ എ. കൃഷ്ണൻ മുൻ കയ്യെടു ത്ത്‌ പാലക്കാട് ജില്ലാ കളക്ടർ, ജില്ലാ പഞ്ചായത്ത്‌ പ്രസിഡ ണ്ട്‌,. മൈനർ ഇറിഗേഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ എന്നിവരുടെ പരിശ്രമ ഫലമായി ഫണ്ട്‌ അനുവദിച്ചു. പ്രവൃത്തിയുടെ തുടക്കം തിരുനെല്ലായ്‌ പുഴയിൽ നഗരസഭാ കൗൺസിലർ എ. കൃഷ്ണൻ നിർവഹിച്ചു.