അനധികൃത റേഷനരി കടത്ത് ; വിജിലൻസ്അന്വേഷണം വേണം :കെ.ശിവരാജേഷ്.

ജില്ലയിൽ അതിർത്തി ചെക്പോസ്റ്റിലൂടെയും, ഉടുവഴികളിലൂടെയും കേരളത്തിലെത്തിക്കുന്ന തമിഴ്നാട് റേഷനരി കടത്ത് വിഷയത്തിൽ വിജിലൻസ് അന്വേഷണം വേണമെന്ന് കേരള കോൺഗ്രസ്‌ ജില്ലാ ജനറൽ സെക്രട്ടറിയും ജില്ലാ ഭക്ഷ്യ ഉപദേശക വിജിലൻസ് കമ്മിറ്റി അംഗവുമായ കെ.ശിവരാജേഷ് സർക്കാരിനോട് ആവശ്യപെട്ടു, മാത്രമല്ല, കേരളത്തിൽ റേഷൻകടകൾ വഴി നൽകുന്ന മട്ടയരി വീടുകളിൽ നിന്ന് ശേഖരിച്ച് വൻകിട ഗോഡൗണിൽ എത്തിക്കുന്നഏജന്റ് മാരുടെ സംഘവും ജില്ലയിൽ വ്യാപകമാണ് ഇത് കൂടി ഉൾപ്പെടുത്തി വേണം അന്വേഷണം നടത്താൻ എന്നും ശിവരാജേഷ് ആവശ്യ പെട്ടു. കഴിഞ്ഞ ജില്ലാ തല ഭക്ഷ്യ ഉപദേശക വിജിലൻസ് കമ്മിറ്റി കൂടിയപ്പോൾ ഈ വിഷയം ജില്ലാ ഭരണകൂടത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവന്നതാണെന്നും, ഉദ്യോഗസ്ഥർ അനുകൂല നടപടി സ്വീകരിക്കാത്തതാണെന്നും ശിവരാജേഷ് പറഞ്ഞു, ഇത് സംബന്ധിച്ച്, വകുപ്പ് മന്ത്രി, ജില്ലാ സപ്ലൈ ഓഫീസർ, എന്നിവർക്ക് നിവേദനം നൽകുമെന്നും അറിയിച്ചു.