തൃത്താല:
തൃത്താല പഞ്ചായത്തിലെ മേഴത്തൂർ വട്ടോളിക്കാവ് റോഡിലെ യാത്ര ദുരിതം പരിഹരിക്കാൻ കോൺഗ്രസ് റോഡിൽ വാഴ നട്ട് പ്രതിഷേധിച്ചു. വി ടി ബൽറാം എംഎൽഎയായിരുന്ന കാലഘട്ടത്തിൽ പൊതുമരാമത്ത് വകുപ്പ് 5 കോടി അനുവദിച്ച റോഡിന്റെ പുനരൂദ്ധരണ പ്രവൃത്തി ആരംഭിച്ചു. റോഡിന്റെ കാനകളും പാലങ്ങളും പണി പൂർത്തിയായി. ഉന്നത നിലവാരത്തിൽ റോഡ് റബ്ബർറൈസഡ് പണിയാണ് അവതാളത്തിലായി ദുരിതമായി കിടക്കുന്നത്. റോഡ് പണി ഉടനെ തുടങ്ങണമെന്നാവശ്യപ്പെട്ട് തൃത്താല മണ്ഡലം കോൺഗ്രസ് രണ്ടാംഘട്ട സമരം ജില്ലാ കോൺഗ്രസ് സെക്രട്ടറി പി വി മുഹമ്മദാലി ഉത്ഘാടനം ചെയ്തു. പി എം മോഹൻദാസ് അദ്യക്ഷതവഹിച്ചു. വി പി ഇബ്രാഹിക്കുട്ടി, പി കെ അപ്പുണ്ണി, കെ ഹബീബ്, എം സി സത്യൻ, എം മണികണ്ഠൻ, ടി പി മണികണ്ഠൻ, കെ ടി രാമചന്ദ്രൻ നായർ, പി അലി, വി പി അഷറഫ് പ്രസംഗിച്ചു.