ചരസുമായി യുവതിയടക്കം മൂന്നുപേർ അറസ്റ്റിൽ

പാലക്കാട്. റെയിൽവേ സംരക്ഷണ സേനയും പാലക്കാട് എക്സൈസ് റേഞ്ച് ഇൻസ്പെക്ടറും പാർട്ടിയും സംയുക്തമായി പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിൽ 20 ഗ്രാം ചരസുമായി ഒരു യുവതിയടക്കം മൂന്നുപേരെ അറസ്റ്റ് ചെയ്തു.മണാലിയിൽ നിന്നും ചരസ്‌ വാങ്ങി റോഡ് മാർഗ്ഗം ഡൽഹിയിലെത്തി…

ഗോപിനാഥ് പൊന്നാനി, അഭിനയകലയിലെ അതുല്യപ്രതിഭ

അഭിനയ ജീവിതത്തിൽ ആറ് പതിറ്റാണ്ട് പിന്നിട്ട അഭിനയ പ്രതിഭ-ഗോപിനാഥ് പൊന്നാനിയെ നാട്ടരങ്ങ് കേന്ദ്രം ആദരിക്കുന്നു. നടൻ മാത്രമല്ല – കഥാകൃത്ത്, തിരക്കഥാകൃത്ത്, സംവിധായകൻ; നിർമ്മാതാവ് എന്നീ നിലകളിലും ഗോപിനാഥ് പൊന്നാനി തൻ്റെ കലാ കൈയ്യൊപ്പ് പതിപ്പിച്ച് കലാരംഗത്ത് തനതായ വ്യക്തിമുദ്ര പതിപ്പിച്ചു…

എസ് ഐ ഒ പട്ടാമ്പി ഏരിയ സമ്മേളനം

പട്ടാമ്പി: രാജ്യത്ത് ന്യൂനപക്ഷങ്ങളെ ചരിത്രം ഇല്ലാത്തവരാക്കി മാറ്റാനുള്ള സംഘ്പരിവാർ ഭരണകൂട നീക്കങ്ങളെ പൊതു സമൂഹം തിരിച്ചറിയണമെന്ന്എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ് ഇ.എം അംജദ് അലി. ഇസ്ലാമോഫോബിയക്കെതിരെ സംസ്ഥാന ഭരണകൂടവും മുഖ്യധാര രാഷ്ട്രീയ പാർട്ടികളും തുടരുന്ന മൗനം അപകടകരമാണ്. കേവല പ്രതിസന്ധികളെ ആദർശത്തിന്റെ കരുത്ത്…

ആറങ്ങോട്ടുകരയിൽ ഇന്ത്യൻ വസന്തോത്സവം വർണ്ണാഭമായി

ഭാരത് ഭവൻ, സൗത്ത് സോൺ കൾച്ചറൽ സെന്റർ, കേരള സർക്കാർ എന്നിവയുടെ ആഭിമുഖ്യത്തിൽ ആറങ്ങോട്ടുകരയിൽ നടന്ന ഇന്ത്യൻ വസന്തോത്സവം വർണ്ണാഭമായി. വ്യത്യസ്ത ചുവടുകളും താളങ്ങളുമായി കാഴ്ചക്കാരുടെ മനം കവർന്നു ഓരോ നൃത്തവും. ദേശമംഗലം ഗ്രാമപഞ്ചായത്തിന്റെയും, പാഠശാല ആറങ്ങോട്ടുകരയുടെയും സംഘാടനത്തിൽ നടന്ന പരിപാടിയിൽ…

നിമോണിയ ബാധിച്ചു സ്കൂൾ വിദ്യാർത്ഥിനി മരിച്ചു

തൃത്താല: പരുതൂർ സി ഇ യു പി സ്കൂളിൽ അഞ്ചാം ക്ലാസിൽ പഠിക്കുന്ന ശ്രിവ്യ (10) മരണപ്പെട്ടു. കഴിഞ്ഞ ദിവസം പനി അധികമായതിനെ തുടർന്ന് ഉച്ചയോടെ കൂറ്റനാട്ടെ സ്വകാര്യ ആശുപത്രിയിൽ കൊണ്ടുപോവുകയും, അവിടെ നിന്ന് പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.…

വായനശാലകൾ ഗ്രാമത്തിൻ്റെ സാംസ്കാരിക കേന്ദ്രങ്ങളാകണം: മന്ത്രി എം.ബി.രാജേഷ്

ഗ്രാമങ്ങളിൽ പ്രവർത്തിക്കുന്ന വായനശാലകൾ, നിഷ്കളങ്ക ഗ്രാമത്തിൻ്റെ മുഖമാണെന്നും ഒരുമയുടേയും, സ്നേഹത്തിൻ്റെയും സന്ദേശങ്ങൾ നൽകുന്ന സാംസ്കാരിക സ്ഥാപനങ്ങൾ നാടിൻ്റെ ഐശ്വര്യമാണെന്നും മന്ത്രി എം.ബി രാജേഷ് അഭിപ്രായപ്പെട്ടു. നാഗലശ്ശേരി മതുപ്പുള്ളി സഹൃദയ വായനശാല ഓണോത്സവത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കുകയായിരുന്നു മന്ത്രി. കർഷകരെയും, കലാ- കായിക…

ശങ്കരമംഗലം ശാഖാ മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റി വിദ്യാർത്ഥി പ്രതിഭകളെ അനുമോദിച്ചു

എസ്.എസ്.എൽ.സി, പ്ലസ് ടു അവാർഡ് വിതരണം സ്നേഹോപഹാരം 2022 പ്രസിഡണ്ട് കെ.ടി.എം ആഷിഖിൻ്റെ അദ്ധ്യക്ഷതയിൽ കൊപ്പം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം.സി. അസീസ് ഉദ്ഘാടനം ചെയ്തു.പട്ടാമ്പി നിയോജക മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി സി.എ സാജിത് മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു. നേതാക്കളായ…

ലഹരി വിമുക്തി കേന്ദ്രത്തിലേക്ക് കൊണ്ടുപോകാതിരിക്കാൻ യുവാവ് തെങ്ങിന് മുകളില്‍

പത്തനംതിട്ട:ലഹരിവിമുക്തി കേന്ദ്രത്തിലേക്ക് കൊണ്ടുപോകാന്‍ ആംബുലന്‍സ് എത്തിയതില്‍ പ്രതിഷേധിച്ച് യുവാവ് പത്ത് മണിക്കൂറായി തെങ്ങിന് മുകളില്‍ ഇരിപ്പ് തുടരുന്നു. പത്തനംതിട്ട പന്തളം കടയ്ക്കാട് സ്വദേശി രാധാകൃഷ്ണന്‍ (38) ആണ് തെങ്ങിന് മുകളില്‍ ഇരുന്ന് പ്രതിഷേധിക്കുന്നത്. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് നാട്ടുകാരുടേയും വീട്ടുകാരുടേയും കണ്ണുവെട്ടിച്ച്…

വാളയാറിൽ എക്‌സൈസ് സ്പെഷ്യൽ സ്‌ക്വാഡിന്റെ കഞ്ചാവ് വേട്ട 250 കിലോ കഞ്ചാവുമായി 2 അതിഥി തൊഴിലാളികൾ എക്‌സൈസ് പിടിയിൽ

പാലക്കാട് : എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് എക്സൈസ് ഇൻസ്പെക്ടർ കെ.ആർ.അജിത്തും പാർട്ടിയും പാലക്കാട്- വാളയാർ ടോൾ പ്ലാസയിൽ നടത്തിയ വാഹന പരിശോധനയിൽ ആണ് ഒഡീഷ- കാന്തമാൽ സ്വദേശി റൂണ കഹാർ (33 വയസ്സ് ), ഒഡിഷ- ഗഞ്ചം സ്വദേശി രബീന്ദ്ര പാത്ര…

കായിക താരം പത്മിനി തോമാസും ജോഡോ യാത്രയിൽ

തിരുവനന്തപുരം: ഭാരത് ജോഡോ യാത്രയിൽ പ്രശസ്ത ദേശീയ അത്‌ലറ്റ് പത്മിനി തോമസും. ഇന്നു രാവിലെ നേമത്തു നിന്നു തുടങ്ങിയ പദയാത്രയിൽ തലസ്ഥാനത്തു വച്ചാണ് പത്മിനി തോമസ് രാഹുലിനൊപ്പം ചേർന്നത്. ദേശീയ ഐക്യത്തിനും അഖണ്ഡതയ്ക്കും വേണ്ടി നടത്തുന്ന ഈ ജാഥയിൽ പങ്കാളിയാകുന്നതിൽ അഭിമാനമുണ്ടെന്നു…