നിര്യാതയായി

ചിറ്റൂർ: മുൻ എം.എൽ.എ. കെ.അച്യുതന്റെ ഭാര്യ മാതാവ് ചിറ്റൂർ കണ്യാർപാടം, വടക്കേപ്പാടം കളത്തിൽ എൻ.വി. പാർവ്വതി (96) അന്തരിച്ചു. ഭർത്താവ്: പരേതനായ വണ്ടാഴി ചാമക്കാട് വീട്ടിൽ സി എം കുട്ടികൃഷ്ണൻ ( റിട്ട. ഫയർഫോഴ്സ്, തമിഴ്നാട് ) മക്കൾ: പരേതയായ സി.കെ.സുധ…

പത്രപ്രവർത്തകർക്കായി നേത്രചികിത്സാ ക്യാമ്പ് സംഘടിപ്പിച്ചു

പാലക്കാട്: പാലക്കാട് പ്രസ് ക്ലബ്, അഹല്യ ഐ ഫൗണ്ടേഷൻ കണ്ണാശുപത്രിയുടെ സഹകരണത്തോടെ മാധ്യമ പ്രവർത്തകർക്കായി നേത്രചികിത്സാ ക്യാമ്പ് സംഘടിപ്പിച്ചു. കേരള പത്രപ്രവർത്തക യൂനിയൻ സംസ്ഥാന ട്രഷറർ സുരേഷ് വെള്ളിമംഗലം ഉദ്ഘാടനം ചെയ്തു. പ്രസ് ക്ളബ് പ്രസിഡൻ്റ്. വി.രമേഷ് അധ്യക്ഷനായി.പ്രസ് ക്ലബ് സെക്രട്ടറി…

കരാട്ടേ ഇൻറർനാഷണൽചാമ്പ്യൻഷിപ്പിൽ ഗോൾഡ് മെഡൽ നേടി

തൃശൂർ: ജപ്പാൻ ഷോട്ടോ കാൻ കരാട്ടേ അസോസിയേഷൻ തൃശൂർ വി കെ എൻ ഇൻഡോർ സ്റ്റേഡിയത്തിൽ നടത്തിയ കരാട്ടേ ഇൻറർനാഷണൽചാമ്പ്യൻഷിപ്പിൽ അഞ്ചുമൂർത്തി മംഗലം വാവുളിയംകാട് സ്വദേശി സാന്ദ്രാസന്തോഷ് ഗോൾഡ് മെഡൽ നേടി. നാട്ടുകാരും ബന്ധുമിത്രാദികളും ഗോൾഡ് മെഡൽ ജേതാവിനെ അഭിനന്ദിച്ചു.

“സേവ് മലമ്പുഴ” കാമ്പയിൻ നടത്തി

മലമ്പുഴ: നീലഗിരിജൈവവൈവിധ്യമണ്ഡലത്തിന്റെ ഭാഗമായ മലമ്പുഴ കാടുകളേയും – ജല സ്രോതസുകളെയും സംരക്ഷിക്കാൻ – ‘ സേവ് മലമ്പുഴ ‘ ക്യംപേയൻ്റെ ഭാഗമായി മാലിന്യനിർമ്മാർജന യജ്‌ഞനം നടത്തി.കേരള വനം വന്യജീവി വകുപ്പ് – വാളയാർ റേഞ്ച്, ബയോഡൈവേഴ്സിറ്റി മാനേജ്മെന്റ് കമ്മിറ്റി അകത്തേത്തറ ഗ്രാമ…

അനധീകൃത നിർമ്മാണത്തിനെതിരെ പ്രതിപക്ഷവും ഭരണപക്ഷവും ഒറ്റക്കെട്ട്

പാലക്കാട്: ഇന്ന് നടന്ന നഗരസഭ കൗൺസിൽ യോഗത്തിൽ പരാതികളുടെ പ്രളയം -തർക്കങ്ങളോ ചേരിതിരിവോ ഇല്ലാതെ പ്രതിപക്ഷവും ഭരണപക്ഷവും മാറി മാറി പരാതികൾ അവതരിപ്പിച്ചു.നഗരസഭ പരിധിയിലെ വെണ്ണക്കര പുറംപോക്കിൽ അനധികൃത സ്റ്റേജ് നിർമ്മാണം പ്രതിപക്ഷാംഗം സാബ് ജോൺ ശ്രദ്ധയിപ്പെടുത്തി. മറ്റംഗങ്ങൾ പിന്താങ്ങിയതോടെ മറുപടി…

ഗ്രൂമിങ്ങ് പ്രാക്ടീസ് ആരംഭിച്ചു

പാലക്കാട്: ഐ എം ടി വി യുടെ നേതൃത്വത്തിൽ മെയ് 14ന് ജോബീസ് മാളിൽ നടത്തുന്ന ക്യാറ്റ് വാക്ക് (കുട്ടികളുടെ ഫേഷൻ പരേഡ്) ൻ്റെ ഗ്രൂമിങ്ങ് ക്ലാസ് ജോബീസ് മാളിൽ ജോബി .വി. ചുങ്കത്ത് ഉദ്ഘാടനം ചെയ്തു.നാലു വയസ്സു മുതൽ പതിനാറു…

ശുചിത്വം ശക്തമാക്കാൻ ശുചിത്വ സഭകൾ: കേരളത്തിന് മാതൃകയായി മലമ്പുഴ ബ്ലോക്ക്

മലമ്പുഴ: ശുചിത്വ കേരളം എന്ന ലക്ഷ്യ പ്രാപ്തിക്കായുള്ള ശുചിത്വ യഞ്ജം ഊർജ്ജിതമാക്കാൻ സംസ്ഥാന സർക്കാർ ശുചിത്വ -ആരോഗ്യ കർമ്മ പദ്ധതികൾ ഊർജ്ജിതമാക്കിയതോടെ സംസ്ഥാനത്തെ മുഴവൻ തദ്ദേശ സ്ഥാപനങ്ങളും ശുചിത്വ തദ്ദേശ സ്ഥാപനങ്ങളാകുന്നതിനുള്ള അടിയന്തിര ഘട്ട പ്രവർത്തനങ്ങൾ ജൂൺ5 ന് മുൻപ് പൂർത്തീകരിക്കുന്നതിന്…

” ഉഷസ്സി “ൽ കുട്ടികൾക്ക് വേറിട്ട വേനലവധിക്കാലം

ഐ.ബി.അബ്ദുറഹ്മാൻ പൂക്കളെത്തലോടിയും പൂമ്പാറ്റകളോട് പുന്നാരിച്ചും പുസ്തകം വായിച്ചും കഥകൾ കേട്ടും കവിതകൾ ചൊല്ലിയും കുട്ടികൾക്ക് വേനലവധി വേറിട്ട അനുഭവമാക്കാം. യാക്കരമുക്ക് കൈരളി ഗ്രാമം ഉഷസ്സിൽ അവരുടെ സർഗ്ഗവാസനകൾക്ക് വിടരാനും വളരാനും ഇടമൊരുക്കി ‘സുകുമാരേട്ടനും ഉഷേച്ചി’യുമുണ്ട് . ഏതു പ്രായത്തിലുള്ള കുട്ടികൾക്കും എപ്പോൾ…

പാലക്കാടിനൊപ്പം ചുവടുവെയ്ക്കാം മുന്നേറാം – ക്യാറ്റ് വാക്ക്

പാലക്കാട്: 2023 മെയ്‌ 14 ന് പാലക്കാട്‌ ജോബിസ് മാളിൽ വച്ച് നടക്കുന്ന 4 വയസ്സുമുതൽ 16 വയസ്സുവരെയുള്ള കുട്ടികളുടെ കുട്ടിത്തം നിറഞ്ഞ ടാലന്റ് ഷോയും ഫാഷൻ ഷോയുമാണ് ക്യാറ്റ് വാക്ക് .ജഡ്‌ജസായി മോഡലിംഗ് രംഗത്തെ പ്രമുഖർ.. ഷോ ഡയറക്ടറായി സിനിമ…

വാഹനാപകടത്തിൽ ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു

പട്ടാമ്പി: വല്ലപ്പുഴ ചുങ്കപ്പുലാവിൽ ഉണ്ടായ വാഹനാപകടത്തിൽ പരിക്ക് പറ്റി ചികിത്സയിൽ കഴിഞ്ഞിരുന്ന വിദ്യാർത്ഥി മരിച്ചു. കണയം പുതുക്കുടി അബ്ദുൾ അസീസിന്റെ മകൻ മുഹമ്മദ് റഫ് നാസാണ് (16) മരിച്ചത്. ബൈക്കുകൾ കൂട്ടിയിടിച്ചായിരുന്നു അപകടം.