ഇടുങ്ങിയ റോഡിനിരുവശവും അനധീകൃത പാർക്കിങ്ങ്

പാലക്കാട്: പാലക്കാട് ജില്ലാശുപത്രിയുടെ കുട്ടികളുടേയും സ്ത്രീകളുടേയും ആശുപത്രിയിലേക്കുള്ള ഇടുങ്ങിയ റോഡിനിരുവശവും അനധീകൃത വാഹന പാർക്ക് മൂലം പ്രസവവേദനയുള്ള ഗർഭിണികളേയും കൊണ്ടു ആശുപത്രിയിലേക്കെത്തുന്ന ആമ്പുലൻസടക്കം പലപ്പോഴും കുരുക്കിൽപെടാറുണ്ടെന്ന് ആശുപത്രി ജീവനക്കാരും രോഗികളും പറയുന്നു. ആശുപത്രിയിൽ വേണ്ടത്ര പാർക്കിങ്ങ് ഏർപ്പെടുത്താത്തതു കൊണ്ടാണ് റോഡരുകിൽ പാർക്ക്…

സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയിലേക്ക് ജനൽ കർട്ടനുകൾ നൽകി

പാലക്കാട്: ലയൺസ് ക്ലബ്ബ് ഓഫ് പാലക്കാട് പാം സിറ്റിയുടെ ആഭിമുഖ്യത്തിൽ പാലക്കാട് ജില്ലാശുപത്രിയിലെ സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയിലെ ഒരു ഫ്ലോറിലേക്കുള്ള ജനൽ കർട്ടനുകൾ നൽകി. ക്ലബ്ബ് പ്രസിഡന്റ് ആർ ബാബു സുരേഷ് ആശുപത്രി സൂപ്രണ്ട് ഡോ: ശെൽവരാജിന് കർട്ടനുകൾ കൈമാറി.ക്ലബ്ബ് സെക്രട്ടറി…

പാവപ്പെട്ടവർക്ക് വസ്ത്ര വിതരണവുമായ് ശ്രീധർ കോ

പാലക്കാട്: പാലക്കാട്ടെ പ്രമുഖ വസ്ത്ര വ്യാപാര കടയായ ശ്രീധർ കോ- അഭിപ്രായം സേവന ട്രസ്റ്റുമായി സഹകരിച്ച് പാവപ്പെട്ടവർക്ക് വസ്ത്ര വിതരണം നടത്തുന്നു. പ്രാരംഭമായി കടയുടമ കുമാരൻ ട്രസ്റ്റ് ചെയർമാൻ ജോസ് ചാലക്കലിന് വസ്ത്രങ്ങൾ കൈമാറി. വലതുകൈ ചെയ്യുന്നത് ഇടതുകൈ അറിയരുത് എന്ന…

കവിതാ രചനയും ആലാപനവുമായി രണ്ടാം ക്ലാസുകാരൻ

പാലക്കാട്:ബീഹാർ സ്വദേശി കുരുന്നിന്റെ മലയാള കവിത ഏറെ ശ്രദ്ധേയമായി. കൊടുവായൂർ ജി ബി എൽ പി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥി എം കൃഷ്ണകുമാറാണ് സ്വന്തമായി കവിത എഴുതി ആലാപനം നടത്തിയത്. ബീഹാർ സ്വദേശികളായ മിന്റു കുമാർ, സഞ്ജു കുമാരി ദമ്പതികളുടെ…

സോൺ ലീഡേഴ്സ് മീറ്റ് 2026

പാലക്കാട്: പാലക്കാട് താലൂക്ക് എൻഎസ്എസ് യൂണിയനിലെ 92 കരയോഗങ്ങളെ 4 മേഖലകളാക്കി തിരിച്ചു കൊണ്ട് കരയോഗം വനിതാ സമാജം ഭാരവാഹികളെ പങ്കെടുപ്പിച്ചു കൊണ്ട് നടത്തുന്ന സോൺ ലീഡേഴ്സ് മീറ്റ് 2026 ഭാരവാഹി സംഗമം ഫെബ്രുവരി 14 ശനിയാഴ്ച ആരംഭിക്കുന്നു. ശനിയാഴ്ച രാവിലെ…

റെയിൽമൈത്രി സേവനങ്ങളെ കുറിച്ച് യാത്രക്കാർക്ക് ക്ലാസ് നൽകി

പാലക്കാട്: ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ കേരള പോലീസിന്റെ പോൾ ആപ്പിലെ പുതിയതായി അപ്ഡേറ്റ് ചെയ്ത റെയിൽമൈത്രി സേവനങ്ങളെ കുറിച്ച് യാത്രക്കാർക്ക് ക്ലാസ് നൽകി.സ്റ്റേഷൻ കമ്മ്യൂണിറ്റി റിലേഷൻ ഓഫീസർ എ എസ് ഐ കൃഷ്ണകുമാർ ആപ്പ് എങ്ങനെ ഉപയോഗിക്കണം, ആപ്പിൽ ഉൾക്കൊള്ളിച്ചിട്ടുള്ള ഏകാന്തമായ…

കേരള ഇലക്ട്രിസിറ്റി വർക്കേഴ്സ് ഫെഡറേഷൻ (AITUC) പാലക്കാട് ജില്ല കൺവെൻഷൻ നടത്തി

പാലക്കാട്: വൈദ്യുതി മേഖല സ്വകാര്യവൽക്കരണത്തിന് ദ്രുതഗതിയിൽ വഴി ഒരുക്കുന്ന കേന്ദ്ര വൈദ്യുതി നിയമ ഭേദഗതി ബിൽ 2025 പിൻവലിക്കണമെന്ന് കേരള ഇലക്ട്രിസിറ്റി വർക്കേഴ്സ് ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എ എം ഷിറാസ് ആവശ്യപ്പെട്ടു. സംഘടനയുടെ സുവർണജൂബിലി വർഷത്തോടനുബന്ധിച്ചു സംസ്ഥാന തലത്തിൽ…

പാലക്കാട്ടെ സ്ഥാനാർഥി, പാലക്കാട്ടുകാർ മതി

പാലക്കാട്ടെ സ്ഥാനാർതഥി പാലക്കാട്ടുകാരൻ മതി എന്ന ആവശ്യം ഉന്നയിച്ചു പാലക്കാട്ട് മുന്നോട്ട് പ്രവർത്തകർ കോട്ടമൈതാനം അഞ്ചു വിളക്കിൽ ധർണ നടത്തി. ഇന്ത്യയിൽ നിലവിൽ പ്രാതിനിത്യ ജനാധിപത്യം ആണ് നിലവിൽ ഉള്ളത്. ഒരു പ്രദേശത്തെ ജനങ്ങൾ അവരുടെ ഇടയിൽ നിന്നും ഒരാളെ തങ്ങളുടെ…

പ്രവാസി സംഘം പ്രതിഷേധിച്ചു

പാലക്കാട്:കേന്ദ്ര ബഡ്‌ജറ്റിൽ പ്രവാസികളെ അവഗണിച്ചതിൽ പ്രതിഷേധിച്ചു കേരള പ്രവാസി സംഘത്തിന്റെ ആഭിമുഖ്യത്തിൽ പ്രവാസികൾ വാണിജ്യ നികുതി സെൻട്രൽ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച്‌ നടത്തി. പ്രവാസി സംഘം ജില്ലാ വൈസ് പ്രസിഡണ്ട്‌ ഐസക് വർഗീസ് ഉദ്ഘാടനം ചെയ്തു. ഖാലിദ യുസഫ് അദ്ധ്യക്ഷനായി. ജില്ലാ…

കെട്ടിട മാലിന്യ നിക്ഷേപം ഡാമിന്റെ സംഭരണശേഷി കുറയുമെന്ന് നാട്ടുകാർ

മലമ്പുഴ: തെക്കേ മലമ്പുഴ റോഡരികിൽ കെട്ടിട മാലിന്യങ്ങൾ ടിപ്പർ ലോറികളിൽ കൊണ്ടു വന്നിടുന്നത് തടയണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. മഴ വന്നാൽ ഇവ ഡാം റിസർവോയറിലേക്ക് ഒലിച്ചിറങ്ങുമ്പോൾ ഡാമിന്റെ സംഭരണശേഷി കുറയുകയും കൃഷിക്ക് ആവശ്യമായ കനാൽവെള്ളം കിട്ടാൻ കൃഷിക്കാർ ബുദ്ധിമുട്ടുമെന്നും നാട്ടുകാർ പറഞ്ഞു.…