ത്രിദിന പരിശീലനം ആരംഭിച്ചു

പാലക്കാട്:ടീം കേരള കേരള യൂത്ത് ഫോഴ്സ് സേനാഗം ങ്ങൾക്കുള്ള ത്രിദിന പരിശീലനം ആരംഭിച്ചു. കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡിനു കീഴിൽ  പ്രവർത്തിച്ചുവരുന്ന ദുരന്തനിവാരണ സന്നദ്ധ സേവന സേനയുടെ മൂന്നാംഘട്ട പരിശീലനത്തിനാണ് മുണ്ടൂർ യുവക്ഷേത്രയിൽ തുടക്കം ആയത്. ത്രിദിന പരിശീലന പരിപാടിയിൽ…

ഫ്രറ്റേണിറ്റി മൂവ്മെന്റ് ക്യാമ്പസ് കാരവന് ഇന്ന് തുടക്കം (സെപ്റ്റംബർ 26, തിങ്കൾ)

പാലക്കാട്: “അഭിമാനത്തോടെ നീതി ചോദിക്കുക, പോരാട്ടങ്ങളുടെ തുടർച്ചയാവുക” എന്ന തലക്കെട്ടിൽ ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ല കമ്മിറ്റി സംഘടിപ്പിക്കുന്ന ക്യാമ്പസ് കാരവന് തിങ്കളാഴ്ച തുടക്കം. ചൊവ്വാഴ്ച്ച സമാപിക്കുന്ന കാരവൻ ജില്ല പ്രസിഡന്റ് ഫിറോസ്.എഫ്.റഹ്മാൻ ആണ് നയിക്കുക. തിങ്കളാഴ്ച രാവിലെ 9.30ന് ഒറ്റപ്പാലം എൻ.എസ്.എസ്…

ദീപശിഖാ പ്രയാണത്തിന് ചാലിശേരി സെന്റ് ലൂക്ക്സ് ഇടവകയിൽ സ്വീകരണം നൽകി

സി.എസ്.ഐ സഭ എഴുപത്തിയഞ്ചാം വാർഷീകം സി.എസ്.ഐ സഭയുടെ 75 വാർഷികത്തിനോട്നുബന്ധിച്ച്കൊച്ചി മഹാ ഇടവകയുടെ നേതൃത്വത്തിൽ ആരംഭിച്ച ദീപശിഖ പ്രയാണത്തിന് വെള്ളിയാഴ്ച രാവിലെ ചാലിശ്ശേരി സെന്റ് ലൂക്ക്സ് സി എസ് ഐ പള്ളിയിൽ സ്വീകരണം നൽകി . സെപ്തംബർ 19 ന് മറയൂരിൽ…

ഡോ. ഇ എൻ ഉണ്ണികൃഷണൻ മാസ്റ്റുടെ 60 പിറന്നാൾ ആഘോഷം ഗ്രാമത്തിന് ആഹ്ലാദമായി

ചാലിശേരി പെരുമണ്ണൂർ ഇ പി എൻ സ്മാരക ചൈതന്യ വായനശാലയുടെ പ്രസിഡണ്ട് ഡോ: ഇ എൻ ഉണ്ണികൃഷ്ണൻ മാസ്റ്ററുടെ അറുപതാം പിറന്നാൾ വായനശാല നേതൃത്വത്തിൽ ആഘോഷിച്ചു. പിറന്നാൾ ദിവസം മാഷുടെ ഭവനത്തിൽ നടന്ന 36 വർഷത്തെ ശിഷ്യരായ വിദ്യാർത്ഥികളുടെ സംഗമം വേറിട്ട…

എട്ടാമത് ജില്ലാ സമ്മേളനം നടത്തി.

പാലക്കാട്:കേരള ഗവർണ്ണർ ആരിഫ് മുഹമ്മദ്ഖാനെ തിരിച്ച് വിളിക്കണമെന്ന് ഇന്ത്യൻ യൂണിയൻ പ്രസിഡന്റിനോട് പാലക്കാട് ഡിസ്ട്രിക്ട് ഹെഡ് ലോഡ് & ജനറൽ വർക്കേഴ്സ് യൂണിയൻ സി.ഐ.ടി.യുവിന്റെ 8ാംമത് ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സ:കാട്ടാക്കട ശശി നഗർ , കുഞ്ഞിരാമൻ മാസ്റ്റർ സ്മാരക…

ഗാന്ധിജി നട്ട മാവിൻ ചുവട്ടിൽ പ്രാർത്ഥനയോടെ രാഹുൽ ഗാന്ധി

ആലുവ: ഭാരത് ജോഡോ യാത്രയുടെ പതിനാറാം ദിവസമായ ഇന്ന് രാഹുൽ ​ഗാന്ധിക്ക് ആലുവയിൽ സ്നേഹോജ്വല വരവേൽപ്. ഇന്നു പുലർച്ചെ ആലുവ മണപ്പുറത്തുനിന്നു തുടങ്ങി. യാത്ര തുടങ്ങുന്നതിനു മുൻപ് രാഹുൽ ​ഗാന്ധി യുസി കോളെജിലെത്തി, നൂറു വർഷം മുൻപ് ​ഗാന്ധിജി നട്ട മാവിൻ…

നാളെ രാവിലെ ആറു മുതൽ വൈകീട്ട് ആറു വരെ ഹർത്താൽ ആഹ്വാനം ചെയ്ത് പോപ്പുലർ ഫ്രണ്ട്

കൊച്ചി: സംസ്ഥാനത്ത് നാളെ പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍. രാവിലെ ആറു മണി മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ അറസ്റ്റില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍.ദേശീയസംസ്ഥാന നേതാക്കളെ എന്‍ഐഎ അന്യായമായി അറസ്റ്റ് ചെയ്തത് ഭരണകൂട ഭീകരതയുടെ ഭാഗമാണ്. കേന്ദ്ര…

പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ റോഡ് ഉപരോധിച്ചു

ഒലവക്കോട്: പോപ്പുലർ ഫ്രണ്ട് നേതാക്കളെ  ‘എൻ. ഐ എ .യും പോലീസും വേട്ടയാടുകയാണെന്നാരോപിച്ച് സംസ്ഥാന വ്യാപകമായി പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ പ്രതിഷേധിക്കുന്നതിൻ്റെ ഭാഗമായി ഒലവക്കോട് ജങ്ങ്ഷനിൽ റോഡ് ഉപരോധം നടത്തി. പ്രകടനത്തിനു ഏതാനും മണിക്കൂർ മുമ്പ്‌ തന്നെ ഒലവക്കോട് ജങ്ങ്ഷനിൽ വൻ…

ബസ്മതി നെല്ല് വിളയിച്ച് കർഷകൻ

ജോജി തോമസ്  നെന്മാറ: നെല്ലറയായ പാലക്കാട് ജില്ലയിൽ ബസ്മതി നെല്ല് പരീക്ഷണാടിസ്ഥാനത്തിൽ വിളയിച്ച് കർഷകൻ. അയിലൂർ കൃഷിഭവൻ പരിധിയിൽ പെട്ട അടിപ്പെരണ്ട പാടശേഖരത്തിലാണ് ഒന്നാം വിളയായി ബസ്മതി നെല്ല് പരീക്ഷണാടിസ്ഥാനത്തിൽ വിളയിറക്കിയത്. തണുപ്പ് കൂടിയ പഞ്ചാബ്, ഹരിയാന, ജമ്മു കാശ്മീർ, ഹിമാചൽ…

കെ എസ് ആർ ടി സിയിൽ ബോണസ് നിഷേധിക്കുന്നത് സർക്കാരിൻ്റെ തൊഴിലാളി വർഗ്ഗത്തോടുള്ള വഞ്ചന : കെ എസ് ടി എംപ്ലോയീസ് സംഘ്

സംസ്ഥാനത്തെ എല്ലാ സർക്കാർ – പൊതുമേഖലാ ജീവനക്കാർക്കും ബോണസ്സും മറ്റ് ഓണാനുകൂല്യങ്ങളും വിതരണം ചെയ്തിട്ടും കെ എസ് ആർ ടി സി ജീവനക്കാർക്ക് ഈ വർഷത്തെ ബോണസ്, പ്രത്യേക ഉത്സവബത്ത എന്നിവയും അഡ്വാൻസും അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് എംപ്ലോയീസ് സംഘിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തൊട്ടാകെ…