മലമ്പുഴ: കടുക്കാംകുന്നം മുക്കൈപുഴയിലേക്ക് സാമൂഹ്യ വിരുദ്ധർ ഉപയോഗശൂന്യമായ കിടക്കകൾ കൊണ്ടു വന്നിട്ടു. ശനിയാഴ്ച്ച രാത്രിയാകും കൊണ്ടു വന്നിട്ടീട്ടുള്ളതെന്ന് കരുതുന്നു കഴിഞ്ഞ മാസം പാലക്കാട് നഗരത്തിൽ നിന്നും കാറിലെത്തിയ ദമ്പതികൾ രാത്രി 8.30തോടു കൂടി നിലംപതി പാലത്തിലെ മുക്കെ പുഴയിലേക്ക് ഉപയോഗശൂന്യമായ കിടക്ക കൊണ്ടുന്നിട്ടുന്നത് ശ്രദ്ധയിൽപെട്ട കടുക്കാംകുന്നം സ്വദേശി അമ്മു ടീച്ചർ ഇവരെ തടഞ്ഞു നിർത്തി പോലീസ്, പഞ്ചായത്ത് അധികൃതരേയും നാട്ടുകാരേയും അറിയിക്കുകയും ചെയ്തു. കിടക്ക പുഴയിലേക്ക് വലിചെറിയാൻ ശ്രമിച്ചവരിൽ നിന്നും ഇരുപതിനായിരം രൂപ പിഴയിടാക്കുകയും ചെയ്തിരുന്നു. ഈ പ്രദേശത്ത് സിസികാമറ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമായിരിക്കയാണ്.

