പാചകവാതക ക്ഷാമം അടിയന്തരമായി പരിഹരിക്കണം

പാലക്കാട്: രാജ്യത്ത് ഇന്ന് അനുഭവിക്കുന്ന പാചകവാതക ക്ഷാമം പരിഹരിക്കുന്നതിന് വേണ്ട അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് ആള്‍ ഇന്ത്യ ഫോർവേഡ് ബ്ലോക്ക് മലമ്പുഴ മണ്ഡലം കൺവെൻഷൻ ആവശ്യപ്പെട്ടു.

റഷ്യയിൽ നിന്നും എണ്ണ വാങ്ങാൻ അമേരിക്കയുടെ അനുമതിയും കാത്തു നിൽക്കുന്നത് രാജ്യത്തിന്റെ പരമാധികാരം അമേരിക്കയ്ക്ക് അടിയറവ് വെക്കുന്നതിന് തുല്യമാണെന്നും യോഗം അഭിപ്രായപ്പെട്ടു. ഫോർവേഡ് ബ്ലോക്ക് മലമ്പുഴ മണ്ഡലം കൺവെൻഷൻ ജില്ലാ സെക്രട്ടറി മോഹൻ കാട്ടാശ്ശേരി ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി സിറിയക് ജോർജ്ജ്അധ്യക്ഷനായി. ആൾ ഇന്ത്യ അഗ്രഗാമി മഹിളാ സമിതി കേന്ദ്രകമ്മിറ്റി അംഗം എ കെ ചന്തം, ആൾ ഇന്ത്യ യൂണിറ്റ് യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി അംഗം നൗഷാദ്, മണ്ഡലം സെക്രട്ടറി ജോർജ് സിറിയക്, അസിസ്റ്റന്റ് സെക്രട്ടറി ഹാർഡി ജോസ് എന്നിവർ പ്രസംഗിച്ചു. മലമ്പുഴ മണ്ഡലം സെക്രട്ടറിയായി ജോർജ് സിറിയക്കിനേയും അസിസ്റ്റന്റ് സെക്രട്ടറിയായി ഹാർഡി ജോസിനെയും യോഗം തെരഞ്ഞെടുത്തു.