ലയേൺസ് ക്ലബ്ബ് ഓഫ് പാം സിറ്റിയുടെ നേതൃത്വത്തിൽ എയർബഡുകളും വാക്കറുകളും വിതരണം ചെയ്തു

പാലക്കാട്:ലയൺസ് ക്ലബ് ഓഫ് പാലക്കാട് പാം സിറ്റിയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി മരുത റോഡ് ഗ്രാമപഞ്ചായത്ത് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ രോഗികൾക്ക് എയർ ബെഡുകളും വാക്കറുകളും വിതരണം ചെയ്തു. ക്ലബ്ബ് പ്രസിഡന്റ് ആർ ബാബു സുരേഷിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൗമ്യ വിനീഷ് ഉദ്ഘാടനം നിർവഹിച്ചു.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം സജിത്ത്, ക്ലബ് സെക്രട്ടറി എൻ കൃഷ്ണകുമാർ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷൈജു സത്യൻ, ഡോക്ടർ അനീഷ്, ക്ലബ് ഭാരവാഹികളായ പി എ ബൈജു, അഡ്വക്കേറ്റ് മോഹൻദാസ് പാലാട്ട്, ആർ ശ്രീകുമാർ, പി സന്തോഷ് കുമാർ, പി എ അൻസാരി, ജി സന്തോഷ്, കെ ആർ വിനോദ്, കെ രാധാകൃഷ്ണൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അബു താഹിർ, സുൽഫിക്കർ അലി, കെ ഷൈജു, മുരളി പൊന്നാങ്കൻ, പ്രിയങ്ക സജിത്ത് എന്നിവർ പ്രസംഗിച്ചു.

jose-chalakkal