പാലക്കാട്: ശേഖരീപുരം എൻ എസ് എസ് -വനിതസമാജം ലോകവനിതാ ദിനം ആചരിച്ചു. ഒപ്പം വിജയസ്മൃതി പുരസ്ക്കാര ജേതാവ് ശ്രീമതി പ്രമീള സതീഷിനേയും ആദരിച്ചു. പാലക്കാട് നഗരസഭ ഉപാദ്ധ്യക്ഷ ബേബി ഉദ്ഘാടനം ചെയ്തു..വനിതാ സമാജം പ്രസിഡന്റ് പാർവതി അദ്ധ്യക്ഷയായി. സെക്രട്ടറി ഇന്ദിര ടീച്ചർ സ്വാഗതം പറഞ്ഞു.
താലൂക്ക് യൂണിയൻ വനിതസമാജം പ്രസിഡന്റ് ബേബി ശ്രീകല മുഖ്യഅതിഥിയായി. സമാജം സെക്രട്ടറി അനിതശങ്കർ, രാജേശ്വരി, തങ്കം, സുജാത, രവിപിള്ള എന്നിവർ സംസാരിച്ചു.സുനിത നന്ദി പറഞ്ഞു.

