പുസ്തക പ്രകാശനം

പാലക്കാട്: എഴുത്തുകാരനും റിട്ടേർഡ് എക്സൈസ് ഇൻസ്പെക്ടറുമായ പി എസ് ജനാർദ്ദനൻ രചിച്ച അത്മകഥ “ഉണ്ണി കണ്ണാ ഒന്ന് കണ്ണെഴുതാമോ? അമ്മ ഒന്നു കാണട്ടെ” കിഴുത്തൂർ മുരുകൻ യുജിഎസ് ഗ്രൂപ്പ് എ ജി എം ഹരിപ്രസാദിനു നൽകി പ്രകാശനം ചെയ്തു. അഖില കേരളഎഴുത്തഛൻ സമാജം സംസ്ഥാന വൈസ് പ്രസിഡന്റ് ചിന്നൻ എഴുത്തഛൻ അദ്ധ്യക്ഷനായി. കേരള പ്രദേശ്ഗാന്ധി ദർശൻ വേദി ജില്ലാ ചെയർമാൻ പി പി വിജയകുമാർ, റിട്ടേർഡ് എക്സൈസ് ഇൻസ്പെക്ടർ വാസു കുനിശ്ശേരി, വിജയൻ വാര്യത്ത്, പ്രേമമോഹൻ, പ്രഭിത് മോഹൻ പുഷ്പവല്ലി നമ്പ്യാർ, ജോസ് ചാലക്കൽ എന്നിവർ പ്രസംഗിച്ചു. ഗ്രന്ഥകാരൻ പി എസ് ജനാർദ്ദനൻ മറുപടി പ്രസംഗം നടത്തി.

jose-chalakkal