ഒലവക്കോട്: കേരളാ സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ മലമ്പുഴ ബ്ലോക്ക് രണ്ടു ദിവസമായി നടത്തുന്ന മുപ്പത്തിനാലാം വാർഷീക സമ്മേളനത്തിന്റെ ആദ്യ ദിന സാംസ്കാരിക സമ്മേളനം എം ഭാർഗ്ഗവിക്കുട്ടീ ടീച്ചർ നഗറിൽ (ഒലവക്കോട് അനുഗ്രഹ കല്യാണ മണ്ഡപം) ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി എം ശശി ഉദ്ഘാടനം ചെയതു. കെ എസ് എസ് പിയു ബ്ലോക്ക് പ്രസിഡന്റ് സി ആർ നാരായണമൂർത്തി അദ്ധ്യക്ഷനായി പു -ക -സ സംസ്ഥാന പ്രസിഡന്റ് -വൈശാഖൻ സമകാലീക സാംസ്ക്കാരീക പ്രതിസന്ധികൾ എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തി. അംഗങ്ങളുടെ പേരക്കുട്ടികളിൽ സബ്ബ് ജില്ലാ കലോത്സവത്തിൽ എൽ പി തലത്തിൽ പങ്കെടുത്ത് എ ഗ്രേഡ് വാങ്ങിയ കുട്ടികളെ അനുമോദിച്ചു. അംഗങ്ങളുടേയും പേരക്കുട്ടികളുടേയും വിവിധ കലാപരിപാടികൾ ഉണ്ടായി. സംഘടന ബ്ലോക്ക് സെക്രട്ടറി പി വി ചന്ദ്രൻ സ്വാഗതവും സാംസ്കാരിക സമിതി കൺവീനർ ബി എസ് വേണുഗോപാൽ നന്ദിയും പറഞ്ഞു.

