ജോയിന്റ് കൗൺസിൽ മലമ്പുഴ മേഖല സമ്മേളനം

മലമ്പുഴ: ജോയിന്റ് കൗൺസിൽ മലമ്പുഴ മേഖല സമ്മേളനം പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ സംസ്ഥാന കമ്മിറ്റിയംഗം പി ഡി അനിൽകുമാർ ഉദ്ഘാടനം ചെയതു. മേഖല പ്രസിഡന്റ് ജെ പ്രജോയ് അദ്ധ്യക്ഷനായി. രജനി രക്തസാക്ഷി പ്രമേയവും ടി ജഗദീഷ് അനുശോചന പ്രമേയവും അവതരിപ്പിച്ചു. ജില്ലാ പ്രസിഡന്റ് എം എസ് അനിൽ കുമാർ സംഘടന റിപ്പോർട്ടും മേഖല സെക്രട്ടറി എം ഷാനവാസ് പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. മേഖല ട്രഷറർ ജഗദീഷ് വരവുചിലവ് കണക്ക് അവതരിപ്പിച്ചു. ജില്ല ജോയിന്റ് സെക്രട്ടറി ആർ മനോജ് കുമാർ ആശംസ പ്രസംഗം നടത്തി. വി ആർ വിനോജ് സ്വാഗതവും മോഹൻദാസ് നന്ദിയും
പറഞ്ഞു.

രാവിലെ പതാക ഉയർത്തലും രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചനയും നടത്തി.
പ്രമേയം:

  1. ആഴ്ച്ചയിലെ പ്രവർത്തി ദിനം അഞ്ചു ദിവസം ആക്കുന്നതിനുള്ള നിർദ്ദേശങ്ങൾ വരുന്നതിനാൽ ജീവനക്കാരുടെ അവധ ദിനങ്ങൾ വെട്ടിക്കുറക്കാതെ പരിഗണിക്കണം.
  2. അഷൂർഡ് പെൻഷനിൽ ജീവനക്കാരുടെ വിഹിതം ഈടാക്കുന്നത് ഒഴിവാക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.
എം ഷാനവാസ്
(സെക്രട്ടറി)
ജെ പ്രജോയ്,
(പ്രസിഡന്റ്)

ഭാരവാഹികൾ:
ജെ പ്രജോയ്, (പ്രസിഡന്റ്) രാജീവ് രാജ്,ആർ രജനി (വൈസ് പ്രസിഡന്റ്മാർ) എം ഷാനവാസ് (സെക്രട്ടറി)
സുനിൽകുമാർ, വി ആർ വിനോജ് (ജോയന്റ് സെക്രട്ടറിമാർ ) റോഷ്ന ( ട്രഷറർ) ഇരുപത്തിമൂന്ന് കമ്മിറ്റി അംഗങ്ങളേയും തെരഞ്ഞെടുത്തു.