ഇടുങ്ങിയ റോഡിനിരുവശവും അനധീകൃത പാർക്കിങ്ങ്

പാലക്കാട്: പാലക്കാട് ജില്ലാശുപത്രിയുടെ കുട്ടികളുടേയും സ്ത്രീകളുടേയും ആശുപത്രിയിലേക്കുള്ള ഇടുങ്ങിയ റോഡിനിരുവശവും അനധീകൃത വാഹന പാർക്ക് മൂലം പ്രസവവേദനയുള്ള ഗർഭിണികളേയും കൊണ്ടു ആശുപത്രിയിലേക്കെത്തുന്ന ആമ്പുലൻസടക്കം പലപ്പോഴും കുരുക്കിൽപെടാറുണ്ടെന്ന് ആശുപത്രി ജീവനക്കാരും രോഗികളും പറയുന്നു. ആശുപത്രിയിൽ വേണ്ടത്ര പാർക്കിങ്ങ് ഏർപ്പെടുത്താത്തതു കൊണ്ടാണ് റോഡരുകിൽ പാർക്ക് ചെയ്യണ്ടി വരുന്നതെന്ന് ആശുപത്രിയിലേക്കെത്തുന്നവർ പറയുന്നു. വേണ്ടത്ര പാർക്കിങ്ങ് സൗകര്യം ആശുപത്രി കോമ്പൗണ്ടിൽ ഉണ്ടാക്കണമെന്ന് ജനങ്ങൾ ആവശ്യപ്പെടുന്നു.