പാലക്കാട്: ലയൺസ് ക്ലബ്ബ് ഓഫ് പാലക്കാട് പാം സിറ്റിയുടെ ആഭിമുഖ്യത്തിൽ പാലക്കാട് ജില്ലാശുപത്രിയിലെ സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയിലെ ഒരു ഫ്ലോറിലേക്കുള്ള ജനൽ കർട്ടനുകൾ നൽകി. ക്ലബ്ബ് പ്രസിഡന്റ് ആർ ബാബു സുരേഷ് ആശുപത്രി സൂപ്രണ്ട് ഡോ: ശെൽവരാജിന് കർട്ടനുകൾ കൈമാറി.
ക്ലബ്ബ് സെക്രട്ടറി എൻ കൃഷ്ണകുമാർ, ഡിസ്ട്രിക്റ്റ് ക്യാബിനറ്റ് സെക്രട്ടറി പ്രദീപ് മേനോൻ, ക്ലബ്ബ് ഭാരവാഹികളായ എൻ പുരുഷോത്തമൻ, പി എ ബൈജു, ആർ ശ്രീകുമാർ, പി എ അൻസാരി, പി സന്തോഷ് കുമാർ, ടി പി സുരേഷ് കുമാർ, ദീപക് രാമചന്ദ്രൻ, വിനോദ്, നേഴ്സിങ് സുപ്രണ്ട് ലിൻസി കുര്യൻ, സീനിയർ നേഴ്സിങ്ങ് ഓഫീസർ സുധ ശ്രീകുഞ്ഞുമോൾ,നേഴ്സിങ്ങ് ഓഫീസർ സുമി എന്നിവർ പ്രസംഗിച്ചു.

