പാലക്കാട്ടെ സ്ഥാനാർതഥി പാലക്കാട്ടുകാരൻ മതി എന്ന ആവശ്യം ഉന്നയിച്ചു പാലക്കാട്ട് മുന്നോട്ട് പ്രവർത്തകർ കോട്ടമൈതാനം അഞ്ചു വിളക്കിൽ ധർണ നടത്തി. ഇന്ത്യയിൽ നിലവിൽ പ്രാതിനിത്യ ജനാധിപത്യം ആണ് നിലവിൽ ഉള്ളത്. ഒരു പ്രദേശത്തെ ജനങ്ങൾ അവരുടെ ഇടയിൽ നിന്നും ഒരാളെ തങ്ങളുടെ പ്രതിനിധി ആയി തെരഞ്ഞെടുക്കുന്നതാണ് പ്രാർത്ഥിനിത്യ ജനാധിപത്യം.ഇതിനെ കാലങ്ങളായി അട്ടിമറിക്കുകയാണ് ഇവിടത്തെ രാഷ്ട്രീയ പാർട്ടികൾ.ഇത് ജനങ്ങൾ ചെറുക്കണം എന്നും സംഘടന ആവശ്യപ്പെട്ടു. പരിപാടിക്ക് പി.ജയറാമൻ,എം. എൻ.പരമേശ്വരൻ. എസ്,സുരേന്ദ്രൻ, അബ്ദുൽ ജലീൽ, കെ ഉണ്ണികൃഷ്ണൻ, ധർമരാജ്, ഡോ.അനുവറുദ്ധീൻ, സി,പി.മണി എന്നിവർ നേതൃത്വം നൽകി.

