മലമ്പുഴ: തെക്കേ മലമ്പുഴ റോഡരികിൽ കെട്ടിട മാലിന്യങ്ങൾ ടിപ്പർ ലോറികളിൽ കൊണ്ടു വന്നിടുന്നത് തടയണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. മഴ വന്നാൽ ഇവ ഡാം റിസർവോയറിലേക്ക് ഒലിച്ചിറങ്ങുമ്പോൾ ഡാമിന്റെ സംഭരണശേഷി കുറയുകയും കൃഷിക്ക് ആവശ്യമായ കനാൽവെള്ളം കിട്ടാൻ കൃഷിക്കാർ ബുദ്ധിമുട്ടുമെന്നും നാട്ടുകാർ പറഞ്ഞു. എന്നാൽ ഇറിഗേഷനും പി ഡബ്ല്യൂ ഡിയും സംയുക്തമായാണ് റോഡരുകിലെ കുഴികൾ നികത്താനെന്ന വ്യാജേന കെട്ടിട മാലിന്യം ഇവിടെ കൊണ്ടുവന്നിടുന്നതെന്ന് നാട്ടുകാർ ആരോപിക്കുന്നു.

