രേഖകൾ ഇല്ലാതെ ട്രെയിനിൽ കടത്തി കൊണ്ട് വന്ന 38,85000/- രൂപയുമായി ആലപ്പുഴ സ്വദേശി ആയ യുവാവിനെ പാലക്കാട് ജംഗ്ഷൻ റയിൽവേ സ്റ്റേഷനിൽ വച്ചു RPF ഉം ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിൽ പിടികൂടി.


ആലപ്പുഴ വടുതല ജെട്ടി ഇരമംഗലത് നിറത്തിൽ വീട്ടിൽ അലിയാർ മകൻ തൗഫീഖ് (34) വയസ്സ് ആണ് പണവുമായി അറസ്റ്റിലായത് സ്വർണകടത്തുകാരുടെ ഇടനിലക്കാരനായ യുവാവ് എറണാകുളത്തു നിന്നും സ്വർണം കോയമ്പത്തൂരിൽ കൊണ്ട് പോയി വിൽപ്പന നടത്തി. പണവുമായി തിരികെ മടങ്ങുന്നവഴിയാണ് പാലക്കാട് വച്ചു പിടികൂടുന്നത് പിടികൂടിയ പണവും , പ്രതിയെയും തുടരന്നോഷണത്തിനായി പാലക്കാട് ഇൻകം ടാക്സ് അഡിഷണൽ ഡയറക്ടർക്ക് കൈമാറി പാലക്കാട് ആർ പി എഫ്. കമാണ്ഡന്റ് നവീൻ പ്രസാദിന്റെ നിർദേശപ്രകാരം C I സൂരജ് S കുമാറിന്റെ നേതൃത്വത്തിൽ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ, സജി അഗസ്റ്റിൻ ,ഹെഡ്കോൺസ്റ്റബിൾ V സവിൻ ,പാലക്കാട് നർകോട്ടിക് സെൽ DYSP P.അബ്ദുൾ മുനീറിന്റെ നേതൃത്വത്തിലുള്ള ലഹരി വിരുദ്ധ സ്ക്വാഡ് അംഗങ്ങൾ ആയ ASI, R വിനോദ്കുമാർ സീനിയർ സിവിൽ പോലീസ് ഓഫീസർ മാരായ സൂരജ് ബാബു ,കെ ജയൻ ,കെ ദിലീപ് എന്നിവരാണ് പരിശോധന സംഘത്തിൽ ഉണ്ടായിരുന്നത്.