പാലക്കാട്: തലസ്ഥാനത്തെ പ്രമുഖ മാധ്യമ പ്രവർത്തകനായിരുന്ന കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ ശ്രീരാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടറായി നിയമനം നൽകിയ സർക്കാർ നടപടി പിൻവലിക്കും വരെ പ്രക്ഷാേഭ പരിപാടികൾ ശക്തമായി തുടരുമെന്ന് കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന വൈസ് പ്രസിഡന്റ് എം.പി അബ്ദുറഹ്മാൻ ഫൈസി മാരായമംഗലം പ്രസ്താവിച്ചു.കാെലക്കേസ് പ്രതി വെങ്കട്ടരാമനെ ഉടൻ പിൻവലിക്കുക എന്നാവശ്യപ്പെട്ട് കേരള മുസ്ലീം ജമാഅത്ത് നടത്തിയ കലക്ടറേറ്റ് മാര്‍ച്ച് ഉദ്ഘാടന പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
മദ്യപിച്ച് ലക്കുകെട്ട നനഗരമധ്യത്തിൽ അതിവേഗതയിൽ വാഹനമാേടിക്കാനും അതിദാരുണമായ ഒരു മനുഷ്യക്കുരുതി നടത്തി തെളിവുകൾ നശിപ്പിക്കാനും ധാർഷ്ട്യം കാണിച്ച ക്രിമിനൽ മാനസികാവസ്ഥയുള്ള ഒരാളെ നിർണായക പദവിയിൽ അവരോധിച്ച നടപടി നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണ്. അക്രമിയെപ്പിടിച്ച് ഭരണസ്ഥാനങ്ങളേൽപ്പിക്കുന്ന സർക്കാരിൻ്റെ നടപടി ജനാധിപത്യ വിരുദ്ധവും വേട്ടക്കാരനൊപ്പം നിന്ന് ഇരയാക്കപ്പെട്ടവരെ കൊഞ്ഞനം കുത്തുന്ന മനുഷ്യത്വരഹിതമായ നീചപ്രവൃത്തിയാണ്. പ്രജകൾക്ക് സുരക്ഷയാെരുക്കേണ്ട സർക്കാർ അതിക്രമകാരികൾക്ക് ആയുധം നൽകുന്ന തരത്തിൽ ഏറ്റവും ഹീനമായ രാഷ്ട്രീയ സംസ്കാരത്തിലേക്ക് തരംതാഴരുതെന്ന് മുഖ്യ പ്രഭാഷണം നടത്തിയ എസ് വൈ എസ് ജില്ലാ ജനറൽ സെക്രട്ടറി ഉമർ ഓങ്ങല്ലൂർ പറഞ്ഞു.
ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് അതിരാവിലെ തന്നെ വാഹനങ്ങളില്‍ ഒഴുകിയെത്തിയ ആയിരങ്ങള്‍ അണിനിരന്ന പ്രതിഷേധ മാർച്ച് രാവിലെ 10 30 ന് സ്റ്റേഡിയം ബസ് സ്റ്റാന്‍ഡില്‍ നിന്നാരംഭിച്ച് അത്യുജ്ജ്വല പ്രകടനമായി കലക്ടറേറ്റ് പരിസരത്തേക്ക് പ്രവഹിച്ചു. മാര്‍ച്ചിന്റെ മുന്‍നിരയില്‍ കേരള മുസ്ലിം ജമാഅത്ത് എസ് വൈ എസ്, എസ് എസ് എഫ്, എസ് ജെ എം, എസ് എം എ ജില്ലാ സാരഥികള്‍ അണിനിരന്നു. നഗരത്തിന്റെ ഹൃദയഭാഗങ്ങളിലൂടെ പാലക്കാടന്‍ അത്യുഷ്ണത്തെ വകവക്കാതെ ധര്‍മപതാകയും പ്ലക്കാർഡുകളുമേന്തി ചിട്ടയാര്‍ന്ന ചുവടുവെപ്പുകളോടെ മുന്നോട്ട് നീങ്ങിയ മാര്‍ച്ച് സുല്‍ത്താന്‍ പേട്ട വഴി സിവില്‍ സ്റ്റേഷന്‍ പരിസരത്ത് പോലീസ് തടഞ്ഞു.
മാര്‍ച്ചിനെ തുടര്‍ന്ന് കലക്ടറേറ്റ് പടിക്കല്‍ നടന്ന ധര്‍ണ്ണയില്‍ കേരള മുസ് ലീം ജമാഅത്ത് ജില്ല ജനറല്‍ സെക്രട്ടറി ഷൗക്കത്ത് ഹാജി കോങ്ങാട് സ്വാഗതം പറഞ്ഞു. കേരള മുസ്ലീം ജമാഅത്ത് ജില്ലാ പ്രസിഡണ്ട് എന്‍ കെ സിറാജുദ്ദീന്‍ ഫൈസി, എം വി സിദ്ദീഖ് സഖാഫി ഒറ്റപ്പാലം, എസ് വൈ എസ് ജില്ലാ പ്രസിഡന്റ് എം എ നാസര്‍ സഖാഫി, എസ്എസ്എഫ് ജനറല്‍ സെക്രട്ടറി ഷഫീക്ക് സഖാഫി മപ്പാട്ടുകര, സെക്രട്ടറി സയ്യിദ് യാസീന്‍ സഖാഫി, കെ ഉമര്‍മദനി വിളയൂര്‍, പി പി മുഹമ്മദ് കുട്ടി മാസ്റ്റര്‍, യു എ മുബാറക് സഖാഫി, ശഫീഖ് സഖാഫി പാണ്ടമംഗലം എന്നിവര്‍ സംസാരിച്ചു. കെ ഉണ്ണീന്‍കുട്ടി സഖാഫി, കെ നൂര്‍മുഹമ്മദ് ഹാജി,സിദീഖ് ഫൈസി വാക്കട,കബീർ വെണ്ണക്കര, ടി പി എം കുട്ടി,മൊയ്തുഹാജി, അലിയാര്‍ മാസ്റ്റര്‍, അബൂബക്കര്‍ ബാഖവി, സിദ്ദീഖ് ഹാജി, അശറഫ് അന്‍വരി, പി കെ അബ്ദു ലത്തീഫ്, അബൂബക്കര്‍ അവണക്കുന്ന്, സുലൈമാന്‍ ചുണ്ടമ്പറ്റ, സിദ്ദീഖ് ഫൈസി വാക്കട, ടി പി എം കുട്ടി മുസ്‌ലിയാർ, റശീദ് അശറഫി, അശറഫ് അഹ് സനി ആനക്കര, സിദ്ദീഖ് നിസാമി, കബീർ വെണ്ണക്കര, ശെരീഫ് ചെര്‍പ്പുളശേരി, യാക്കൂബ് പൈലിപ്പുറം, അശറഫ് മമ്പാട്, ജാബ്ബിര്‍ സഖാഫി മാപ്പാട്ടുകര, കുഞ്ഞാപ്പ ഹാജി, ഹാഫിള് അബ്ബാസ് സഖാഫി, ജാഫര്‍, മുനീര്‍ അഹ് സനി, നൗശാദ് സഖാഫി, ഹക്കീം കൊമ്പാക്കല്‍ നേതൃത്വം നല്‍കി