മനുഷ്യകടത്ത് സ്വതന്ത്ര ജീവിതത്തിന് എതിര് : ജില്ലാ പോലീസ് മേധാവി ആർ വിശ്വനാഥ്

മനുഷ്യന്റെ സ്വതന്ത്ര ജീവിതത്തിന് മനുഷ്യകടത്ത് എതിരാണെന്നും പൊതുജനങ്ങൾ നിയമ സംവിധാനങ്ങൾ ഉപയോഗി ക്കണമെന്നും ജില്ലാ പോലീസ് മേധാവി ആർ വിശ്വനാഥ് ആവശ്യപെട്ടു. കുറ്റകൃത്യ ങ്ങളിൽ ഇരകളായവരുടെ ക്ഷേമത്തിന് വേണ്ടി പ്രവർ ത്തിക്കുന്ന വിശ്വാസിന്റെ ആഭിമുഖ്യത്തിൽ ബി. ഇ. എം ഹൈസ്കൂളിൽ അന്താരാ ഷ്ട്ര മനുഷ്യകടത്തു വിരുദ്ധ ദിനാചരണത്തിനോടനുബന്ധിച്ചു നടന്ന സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരി ക്കുകയായിരുന്നു അദ്ദേഹം.

പ്രണയം നടിച്ചു പെൺകുട്ടി കളെ വശത്താക്കി ലൈംഗിക തൊഴിലിലേക്ക് നിർബന്ധി ക്കുന്ന സാഹചര്യങ്ങൾ കൂടുതൽ ആണെന്നും, സൈബർ ഇടങ്ങൾ മനുഷ്യ കടത്തിനായി കുട്ടികളെ വല വീശിപിടിക്കുന്നുണ്ടെന്നും സാമൂഹ്യമാധ്യമങ്ങൾ ഉപയോഗിക്കുമ്പോൾ കൂടുതൽ ശ്രദ്ധ പതിപ്പിക്കണമെന്നും മുഖ്യ പ്രഭാഷണം നടത്തിയ എറണാകുളം ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻ പി. പ്രേംനാഥ് ആവശ്യപെട്ടു.

വിശ്വാസ് വൈസ് പ്രസിഡന്റ്‌ അഡ്വ. ആർ. ദേവി കൃപയുടെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ മുൻ ഇന്ത്യൻ അംബാസിഡർ ശ്രീകുമാർ മേനോൻ, വിശ്വാസ് ജോയിന്റ് സെക്രട്ടറി അഡ്വ. എൻ. രാഖി എന്നിവർ സംസാരിച്ചു. ബി. ഇ. എം ഹൈസ്കൂൾ ഹെഡ്മിസ്ട്രെസ് ജൂലിയസ് ബിയാട്രിസ് തീമൊത്തി സ്വാഗതവും വിശ്വാസ് മാനേജിങ് കമ്മിറ്റി അംഗം എം. ദേവദാസൻ നന്ദിയും പറഞ്ഞു.