യൂട്യൂബിൽ തരംഗമായി ‘ ഖതർനാക് ‘ ;ഒരു ദിവസം കൊണ്ട് കണ്ടത് പതിനായിരങ്ങൾ

റിപ്പോർട്ട്‌ : മുബാറക് പുതുക്കോട്

കൊച്ചി: യൂട്യൂബിൽ തരംഗമായി ഖതർനാക് ഷോർട്ഫിലിം . റിലീസ് ചെയ്ത് 24 മണിക്കൂറിനുള്ളിൽ പതിനായിരങ്ങളാണ് ഷോർട്ഫിലിം കണ്ടത് .മലയാള സിനിമയിലെ പ്രമുഖ കലാകാരന്മാരുടെ പേജുകളിലൂടെ റിലീസ് ചെയ്ത ചിത്രത്തിൽ പ്രധാന വേഷം കൈകാര്യം ചെയ്തിരിക്കുന്നത് സൂപ്പർ ശരണ്യ , അജഗജാന്തരം തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തനായ വിനീത് വിശ്വം ആണ് .

രണ്ടു ഗുണ്ടാസംഘങ്ങളും അവർക്കിടയിൽ ആകസ്മികമായി അകപ്പെടുന്ന വ്യക്തികളും തുടർന്നുള്ള സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ കഥാപശ്ചാത്തലം .ഹാസ്യത്തിൽ ചാലിച്ചൊരുക്കിയിരിക്കുന്ന ചിത്രം ഒരുപിടി മികച്ച പ്രകടനങ്ങളാൽ സമ്പന്നമാണ് .കൂടാതെ, മികവ് പുലർത്തിയ സംവിധാനവും ,ഛായാഗ്രഹണവും മറ്റു ടെക്‌നികൾ വശങ്ങളും ചിത്രത്തിന്റെ മാറ്റ് കൂട്ടുന്നു.

ഭരത് ഉണ്ണി എഡിറ്റിംഗും സംവിധാനവും നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥ കൈകാര്യം ചെയ്തിരിക്കുന്നത് ആദർശ് രാജേഷ് ,ഭരത്‌ ഉണ്ണി ,അഫ്‌ലഹ് അൽ സമാൻ ,വിവേക് എന്നിവർചേർന്നാണ് . സുജിത്ത് വി.എമ്മും ഓൾഡ് ഹാറ്റ് ടയിൽസും ചേർന്ന് നിർമിച്ചിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സരിൻ രവീന്ദ്രൻ നിർവഹിച്ചിരിക്കുന്നു . ക്രിയേറ്റീവ് ഡയറക്ടർ :ആദർശ് രാജേഷ് ,ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ : കാർത്തിക് ചോലയിൽ ,സൗണ്ട് ഡിസൈൻ ആൻഡ് ഫൈനൽ മിക്സ് :ഷെഫിൻ മായൻ ,സംഗീത സംവിധാനം : യദു കൃഷ്ണൻ ,അസ്സോസിയേറ്റ് ഡിറക്ടർസ് :അജ്മൽ എസ് ,സലീക്‌ സി എ , അൻസ്വാബ് , ആസിഫ് ഷനൂബ് , അസിസ്റ്റന്റ് ഡിറക്ടർസ് :ഷിബിൽ , കെ ടി അർഷദ് ,പ്രൊഡക്ഷൻ കൺട്രോളർ : അർജുൻ മണ്ണാർക്കാട് ,സ്റ്റീൽസ് : നിപിൻ വിജയ് , അഫ്സൽ കുരിക്കൾ ,മോഷൻ ഗ്രാഫിക്സ് ആൻഡ് ഡിഐ : സിയാൻ ടി മൊഹ്ദ്‌ ,ഗൺസ് : നവീൻ രാജ് ,ആർട് ആൻഡ് സ്റ്റണ്ട് : ഓൾഡ് ഹാറ്റ് ടെൽസ് ,വസ്ത്രാലങ്കാരം : ശരൺ ദാസ് , അഫ്സൽ എൽ ബി , സാബിൽ ,ഇല്ലുസ്ട്രേഷൻസ് : സ്രിബിൻ ,പോസ്റ്റെർസ് :ഭരത്‌ ഉണ്ണി ,പ്രൊഡക്ഷൻ സപ്പോർട്ട് : നിയാസ് കെ , ജോർജ് തോമസ്.