പട്ടഞ്ചേരി : – പട്ടഞ്ചേരി ഗ്രാമപഞ്ചായത്ത് നാലാം വാർഡിലെ വിളക്കനാംകോട് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പാരമ്പര്യ വിത്തുകളും ന്യൂതന ശൈലിയുമായി കൃഷി നടത്തുന്ന അനന്തകൃഷ്ണൻ എന്ന കർഷകനെയും , ഈ വർഷം എസ് എസ് എൽ സി , പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും ആദരിച്ചു.
ഡി.സി.സി. വൈസ് പ്രസിഡന്റ് അഡ്വ.സുമേഷ് അച്ചുതൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി.എസ്.ശിവദാസ് മുഖ്യാതിഥിയായി. നാലാം വാർഡ് മെമ്പറും വികസനകാര്യ സ്‌റ്റാന്റിംങ് കമ്മിറ്റി ചെയർമാൻ കെ. ഭുവനദാസ് അധ്യക്ഷത വഹിച്ചു. മഹിളാ കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി പി.ആർ. രജിത, ശൈലജ പ്രദീപ്, സതീഷ് ചോഴിയക്കാട്, ശോഭനദാസ് , വി.ചെല്ലപ്പൻ , പി.ഗോപാലൻ, ആർ.ശരണ്യ, കെ. സാവിത്രി, ഐ. ഷംന എന്നിവർ പ്രസംഗിച്ചു.