അദ്ധ്യാപകർക്കായി ദ്വിദിന പരിശീലനപരിപാടി സംഘടിപ്പിച്ചു.

പൊതുവിദ്യാലയങ്ങളുടെ സമഗ്ര മുന്നേറ്റത്തിൻ്റെ ഭാഗമായി കൊല്ലങ്കോട് സബ്ജില്ലയിലെ പ്രീപ്രൈമറി അധ്യാപികമാർക്കായി ദ്വിദിന പരിശീലനം പല്ലാവൂർ ഗവ: എൽ. പി. സ്കൂളിൽ സംഘടിപ്പിച്ചു. ഹെഡ്മാസ്റ്റേഴ്സ് ഫോറം പ്രസിഡണ്ട് കെ.ജി. അനിൽകുമാറിൻ്റെ അധ്യക്ഷതയിൽ എസ്.എസ്.കെ. ബ്ലോക്ക് പ്രോഗ്രാം കോഓർഡിനേറ്റർ എം. ഹരിസെന്തിൽ ഉദ്ഘാടനം ചെയ്തു. ദേശീയ അധ്യാപക പുരസ്ക്കാര ജേതാവ് എ. ഹാറൂൺ മുഖ്യപ്രഭാഷണം നടത്തി. ഹെഡ്മിസ്ട്രസ്സ് ടി.ഇ. ഷൈമ , പ്രീ പ്രൈമറി സ്റ്റേറ്റ് റിസോഴ്സ് ഗ്രൂപ്പ് അംഗം ടി.വി. പ്രമീള, കെ.രാധിക, എം കനകദാസ് എന്നിവർ സംസാരിച്ചു
ടി.വി. പ്രമീള, സുമതി, രാധിക,കെ. അനു, മുരുകേശൻ എന്നിവർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി. കൊല്ലങ്കോട് ബി ആർ സിയും ഹെഡ്മാസ്റ്റേഴ്സ് ഫോറവും സംയുക്തമായാണ് പരിശീലനം സംഘടിപ്പിച്ചത്.