പാലക്കാട്: ജോർജ്ജ് ദാസ് രചിച്ച തമ്പുരാൻ്റെ അമ്മ എന്ന നോവലിൻ്റെ ഇംഗ്ലീഷ് പരിഭാഷയായ “മദർ ഓഫ് ഗോഡ് ” എന്ന ഗ്രന്ഥത്തിൻ്റെ പ്രകാശനം പാലക്കാട് രൂപത എമിരിറ്റീസ് മെത്രാൻ മാർ ജേക്കബ്ബ് മനത്തോടത്ത് നിർവ്വഹിച്ചു. യുവക്ഷേത്ര കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ യുവ ക്ഷേത്ര കോളേജ് പ്രിൻസിപ്പാൾ ഡോ: ടോമി ആൻറണി അധ്യക്ഷനായി. ശരത് പാലാട്ട് പുസ്തകം ഏറ്റുവാങ്ങി. യുവക്ഷേത്ര കോളേജ് വൈസ് പ്രിൻസിപ്പാൾ ഡോ: ജോസഫ്ഓലിക്കൽ കൂനൻ പുസ്തകം പരിചയപ്പെടുത്തി. പാലക്കാട് പബ്ലിക് ലൈബ്രറി സെക്രട്ടറി ടി.എസ്.പീറ്റർ, കവിയും ഗാനരചയിതാവുമായ രവീന്ദ്രൻ മലയങ്കാവ്, ഇംഗ്ലീഷ് പരിഭാഷ നടത്തിയ ഡോ: പാർവ്വതി വാര്യർ, എന്നിവർ പ്രസംഗിച്ചു. ഗ്രന്ഥകാരൻ ജോർജ്ജ് ദാസ് മറുപടി പ്രസംഗം നടത്തി. പതിനാലു വർഷമെടുത്താണ് രചന പൂർത്തിയായതെന്ന് മറുപടി പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. ഇംഗ്ലീഷ് വിഭാഗം മേധാവി പമീല ജോൺസൺ സ്വാഗതവും അസിസ്റ്റൻറ് പ്രൊഫസർ വി.ഗ്രൈസ് അഗനീസ് നന്ദി പറഞ്ഞു.