പാലക്കാട്:ആർട്ട് ഓഫ് ലിവിംഗിന്റെ പാലക്കാട് ജ്ഞാന ക്ഷേത്രത്തിലെ നവരാത്രി ആഘോഷം ഒക്ടോബർ 15 ന് ആരംഭിക്കും. 10 ദിവസം നീണ്ടുനിൽക്കുന്ന ആഘോഷത്തിന് ആർട്ട് ഓഫ് ലിവിംഗ് ബാഗ്ലൂർ ആശ്രമത്തിലെ സ്വാമിമാരും വേദ പണ്ഡിതരും നേതൃത്വം നൽകുമെന്ന് ടീച്ചർ കെ.ജെ.ഗോകുൽദാസ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. നന്മയുടെ പ്രസരിപ്പോടെ പുതുലോകത്തെ സാധ്യമാക്കുകയാണ് നവരാത്രി ആഘോഷം. ദുർഗ്ഗാ പൂജയോടെയാണ് നവരാത്രി ആഘോഷം ആരംഭിക്കുന്നത്. ലളിത സഹസ്രനാമം, സംഗീതാർച്ചന, ധാനം, . ഭജന, നൃത്തരൂപങ്ങൾ എന്നിവ വിവിധ ദിവസങ്ങളിലായി നടക്കും. അവസാന മൂന്ന് ദിവസം ദേവീ ഭാവ പൂജകൾക്ക് ശേഷം, വിദ്യാരംഭം, വാഹനപൂജ എന്നിവയുണ്ടാവുമെന്നും ഗോകുൽദാസ് പറഞ്ഞു. ജ്ഞാന ക്ഷേത്ര ഭാരവാഹികളായ അഡ്വ.എസ്. ശാന്താദേവി, ജാനകി വസന്ത്, ശ്യാമള ദാസ്, സുധീർ കുമാർ എന്നിവർ സംസാരിച്ചു.