സമൂഹത്തിന്റെ എല്ലാ മേഖലകളിലും ആദർശ മാതൃകകൾ ഉണ്ടാവണം : സി.കെ.സജി നാരായണൻ

ഭാരതീയ യുവത്വത്തിന് അവരുടെ പ്രവർത്തന മേഖലകളിൽ ആദർശ മാതൃകകൾ കണ്ടെത്താനാവാത്ത സാഹചര്യമാണ് നിലനിൽക്കുന്നത്. വൈദേശിക ആധിപത്യം ഭാരതീയ മാതൃകകളെ സമൂഹത്തിന് അന്യവൽക്കരിച്ച സ്ഥിതിവിശേഷം നിലനിൽക്കുമ്പോൾ തൊഴിലാളി മേഖലക്ക് കിട്ടിയ ആദർശ മാതൃകയാണ് ദത്തോപാന്ത് ഠേംഗ്ഡിജി.ഋഷി തുല്യനായി ജീവിച്ച് ഭാരതീയ മസ്ദൂർ സംഘത്തെ ലോകത്തിന് മാതൃകയാക്കാവുന്ന തൊഴിലാളി പ്രസ്ഥാനമാക്കി വളർത്തിയ സ്ഥാപക നേതാവാണ് ഠേംഗ്ഡിജി യെന്നും ബി എം എസ്‌ മുൻ ദേശീയ അദ്ധ്യക്ഷൻ സി.കെ.സജി നാരായണൻ പറഞ്ഞു. പാലക്കാട് വടക്കന്തറ കൃഷ്ണകൃപ ഓഡിറ്റോറിയത്തിൽ നടന്ന സ്വർഗ്ഗീയ ദത്തോപാന്ത് ഠേംഗ്ഡിജി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.ലാളിത്യവും, ദീർഘവീക്ഷണവും, കൃത്യമായ പ്രവർത്തന പദ്ധതിയും മൂലധനമാക്കിയ അദ്ദേഹത്തിന്റെ പ്രവർത്തനം ദേശീയതയിലൂന്നിയ ഒരു തൊഴിൽ സംസ്കാരം സ്വാതന്ത്ര്യാനന്തര ഭാരതത്തിൽ വളർന്നു വരാൻ സഹായകമായി. ഇന്ന് ലോകത്തിലെ ഏറ്റവും വലിയ തൊഴിലാളി പ്രസ്ഥാനമായി ബി എം എസി നെ വളർത്തിയതിൽ അദ്ദേഹത്തിന്റെ പങ്ക് നിസ്തുലമായിരുന്നു.

ബി എം എസ്‌ പാലക്കാട് ജില്ലാ പ്രസിഡൻറ് സലിം തെന്നിലാപുരം അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ആർ.എസ്.എസ്. വിഭാഗ് സഹകാര്യവാഹക് കെ.സുധീർ , ജില്ലാ സെക്രട്ടറി കെ.രാജേഷ്,ജില്ലാ ട്രഷറർ വി.ശരത്, വി.രാജേഷ്,വി.ശിവദാസ്, എം.ഗിരീഷ്, രാജേഷ് ചെത്തല്ലൂർ, യു.പി.രാമദാസ്,ശശി ചോറോട്ടൂർ,പി.സത്യരാജ് എന്നിവർ സംസാരിച്ചു.