മലമ്പുഴ , മന്തക്കാടിലെ ആൽ മരം ,നിരവധി പ്രതിസന്ധികളെ തരണം ചെയ്ത് അതിജീവനത്തിന്റെ പാതയിലാണിന്ന്.ഇത് സംരക്ഷിക്കണമെന്നും, അധകൃതർ ഈ വിഷയത്തിൽ ഇടപ്പെടണമെന്നും -ജെ സി ഐ ഒലവക്കോടും -ഫോർട്ട് പെഡലിയേഴ്സ് പാലക്കാട് (എഫ് പി പി )ചേർന്നു നടത്തിയ ജൈത്ര – സൈക്കിൾ റാലിയിൽ – നെറ്റ്സീറോ കാർബൺ ,ആൻറി ഡ്രക്സ്,യൂസ് ബ്രെയിൻ നോട്ട് ഹോൺസ് – എന്ന മുദ്രാവാക്യങ്ങൾ ഉയർത്തിപ്പിടിച്ചാണ് – എഫ് പി.പി ( ഫോർട്ട് പെഡലേ ഴ്സ് പാലക്കാടിന്റെ ) മുപ്പത്തിയഞ്ച് സൈക്കളിസ്റ്റുകൾ ആൽമരത്തിന് സൈക്കിൾ കൊണ്ട് സംരക്ഷണ കവചം തീർത്തത് . ഫോട്ട് പെഡലിയേഴ്സ് പാലക്കാട് (Fpp) യുടെ പ്രതിനിധികൾ -ദിലീപ് എ .ജി , അഡ്വ.ലിജോ പനങ്ങാടൻ,ബെന്ന്യാമിൻ,മണി ,ഷെയ്ക്ക് റിയാസ്, സുധിൻ , ജിബിൻ എന്നിവർ സൈക്കിൾ റാലി നയിച്ചു.പരിപാടിയിൽ ജെസിയെ ഒലവക്കോട് പ്രതിനിധികളായി ശബരീഷ്, സന്തോഷ്, വർഷ എന്നിവരും സംസാരിച്ചു.
അഡ്വക്കേറ്റ് ലിജോ പനങ്ങാടൻ
9846074107