മലമ്പുഴ അണക്കെട്ട് മുതൽ പൂക്കുണ്ട് വരെയും തോണിക്കടവ് മുതൽ തെക്കെ മലമ്പുഴവരെയുമുള്ള റോഡുകളെ ബന്ധിപ്പിക്കുന്നതാണ് പാലം. മലമ്പുഴ MLA എ.പ്രഭാകരൻ സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. നിർമാണ പ്രവർത്തനങ്ങളുടെ പുരോഗതിയുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. പഞ്ചായത്ത് പ്രസിഡന്റ് രാധിക മാധവൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുമലത മോഹൻദാസ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ തോമസ് വാഴപ്പിള്ളി തുടങ്ങിയവർ സന്നിഹിതരായി.