ചട്ടക്കാരെ ( ആന പാപ്പാൻ ) ആദരിച്ചു

പാലക്കാട്: ആനച്ചൂര് ആനപ്രേമികൂട്ടായ്മ രണ്ട് പതിറ്റാണ്ടിലേറെ ഒരേ ആനയിൽ സേവനമനുഷ്ഠിച്ചു വരുന്ന പട്ടാമ്പി ദേവസ്വം ഗുരുവായുരപ്പൻ ക്ഷേത്രത്തിലെ പട്ടാമ്പി മണികണ്ഠൻ ആനയിലെ ചട്ടക്കാരൻ പ്രസാദ് ,കല്ലേക്കുളങ്ങര ദേവസ്വം ഹേമാംബിക ക്ഷേത്രത്തിലെ രാജ ഗോപാലൻ ആനയുടെ ചട്ടക്കാരൻ അയ്യപ്പൻ എന്നിവരെ ആനച്ചൂര് ആനപ്രേമി കൂട്ടായ്മയുടെ നേതൃത്വത്തിൽ ആദരിച്ചു .കൊടുമ്പ് ഓലശ്ശേരി നല്ലേപ്പാടം മഹാദേവ ക്ഷേത്രത്തിലെ ആനയുട്ടിനു ശേഷം ക്ഷേത്രാങ്കണത്തിൽ നടന്ന ആദരിക്കൽ ചടങ്ങ് ആനപ്രേമി സംഘം പാലക്കാട് ജില്ലാ പ്രസിഡൻ്റ് ഹരിദാസ് മച്ചിങ്ങൽ നിർവ്വഹിച്ചു, ആനച്ചൂര് പ്രസിഡൻ്റ് പി.എസ് അജിത്ത് അദ്ധ്യക്ഷത വഹിച്ചു . ജി. കൃഷ്ണപ്രസാദ് പണിക്കർ, ആർ.കാർത്തിക്ക് ,ജ്യോതി പ്രഭു, ഉണ്ണികൃഷ്ണൻ നായർ, ബാലഗോപാൽ, അനീഷ്, ക്ഷേത്രം ഭാരവാഹികളായ എം.പ്രസീത് കുമാർ, വി. പ്രശോഭ്, ശ്യാം പ്രസാദ് കളരിക്കൽ എന്നിവർ പ്രസംഗിച്ചു.

advt