തൊഴിലുറപ്പു തൊഴിലാളി ഫെഡറേഷൻ ജില്ലാ പ്രവർത്തക യോഗം

പാലക്കാട്:തൊഴിലുറപ്പ് തൊഴിലാളി ഫെഡറഷൻ (എ. ഐ. ടി യു. സി )ജില്ലാ പ്രവർത്തക യോഗം പ്രസിഡന്റ്‌ രാജി കൃഷ്ണൻ കുട്ടിയുടെ അധ്യക്ഷതയിൽ എ. ഐ. ടി. യു. സി. ജില്ലാകമ്മിറ്റി ഓഫീസിൽ വെച്ചു നടന്നു. എ. ഐ. ടി. യു. സി. ജില്ലാ സെക്രട്ടറി ടി. എൻ. ജി. മുരളീധരൻ നായർ ഉത്ഘാടനം ചെയ്തു. ക്ഷേമനിധി പ്രവർത്തനം ഉടൻ നടപ്പിലാക്കണമെന്നും. തൊഴിലുറപ്പ് പ്രവർത്തനം കാർഷിക മേഘലയുമായി ബന്ധിപ്പിക്കണമെന്നും.₹ 700/= വേതനം അനുവദിക്കണമെന്നും ആവശ്യപ്പെട്ടു. മെയ്‌ മാസം 15 നു മുഖ്യമന്ത്രിയും. തദ്ദേശവകുപ്പ് മന്ത്രിയും ക്ഷേമനിധി പാലക്കാട്‌ ഉത്ഘാടനം നിർവഹിച്ചതാണെന്നും. ഓർമ്മപ്പെടുത്തി. ജില്ലാ സെക്രട്ടറി ടി. എസ് ദാസ് റിപ്പോർട്ട്‌ അവതരിപ്പിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ്‌ പി. ചിന്നക്കുട്ടൻ സംസ്ഥാന കമ്മിറ്റി തീരുമാനങ്ങൾ വിശദീകരിച്ചു. കെ. സി. ജയപാലൻ. കെ. രാമകൃഷ്ണൻ. ഇ. കെ. ബാലകൃഷ്ണൻ. ആർ ഗുരുവായൂരപ്പൻ. എ. ആർ. ബാലകൃഷ്ണൻ ഉഷ കുറ്റിക്കോട്. ലൈല മുഹമ്മദാലി എന്നിവർ സംസാരിച്ചു.