റോഡ് ഗതാഗതയോഗ്യമാക്കണം

കഞ്ചിക്കോട്:കഞ്ചിക്കോട് വ്യവസായ മേഖലയിലേക്കുള്ള തകർന്ന റോഡ് ഉടൻ ഗതാഗത യോഗ്യമാക്കണമെന്ന് ബി എം എസ്. കേരളത്തിലെ രണ്ടാമത്തെ വ്യവസായ മേഖലയായ കഞ്ചിക്കോട് നൂറുകണക്കിന് തൊഴിലാളികളും നിരവധി ചരക്ക് വാഹനങ്ങളും ദിനംപ്രതി കടന്നുപോകുന്ന പ്രധാന പാത മാസങ്ങളായി തകർന്നു കിടക്കുകയാണെന്നും ഉടൻ ഗതാഗത യോഗ്യമാക്കണമെന്നും .ബി.എം.എസ്. ജില്ലാ. ജോ. സെക്രട്ടറി പിജി. ശശിധരൻ ആവശ്യപ്പെട്ടു. ബി.എം.എസ് .കഞ്ചിക്കോട്മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ കഞ്ചിക്കോട് പാറപ്പിരിവിൽ നടത്തിയ പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.വൻ തോതിലുള്ള ചരക്ക് ഗതാഗതവും ഇരുചക്രവാഹനങ്ങളടക്കം നൂറുകണക്കിന് തൊഴിലാളികൾ രാപ്പകൽ ഭേദമന്യേ ഈ റോഡിനെയാണ് ആശ്രയിക്കുന്നത് . റോഡുകളുടെ ശോച്യാവസ്ഥ മൂലം അപകടങ്ങൾ തുടർകഥയാകുന്നു.നിരവധി വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുന്നു.കോടികൾ റോഡ് ടാക്സും പ്രൊഫഷണൽ ടാക്സും പിരിച്ചെടുക്കുമ്പോഴും റോഡുകൾ അറ്റകുറ്റപണികൾ നടത്താൻ പൊതുമരാമത്ത് വകുപ്പ് അധികൃതർ തയ്യാറാകുന്നില്ല. നിരവധി തവണ സ്ഥലം.എം.എൽ.എ യോട് പരാതിപ്പെട്ടിട്ടും ഈ ദുരിതത്തിന് പരിഹാരം ഉണ്ടാകുന്നില്ല. ഈ റോഡ് എത്രയും വേഗം ഗതാഗത യോഗ്യമാക്കിയില്ലെങ്കിൽ ബിഎംഎസ്സിന് കാഴ്ച്ചക്കാരായി നോക്കിനിൽക്കാൻ കഴിയില്ലെന്നും പ്രതിഷേധം കഞ്ചിക്കോട് വ്യവസായ മേഖല മുഴുവൻ വ്യാപിപ്പിക്കുമെന്നും അദ്ധേഹം കൂട്ടിച്ചേർത്തു.മേഖലാ സെക്രട്ടറി ആർ.ഹരിദാസ്, ഭാരവാഹികളായ എസ്.സുരേഷ്,പി.രമേഷ് , എം ,വീ നസ്, എസ്.സുജു , കെ.വിനോദ് , ജി.രാധാകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു