കുടുംബ സംഗമം നടത്തി

കഞ്ചിക്കോട്: കഞ്ചിക്കോട് മേഖല ബി എം എസ് . യുണൈറ്റഡ് ബ്രൂ വറീസ് യൂണിറ്റ് കുടുംബ സംഗമം കഞ്ചിക്കോട് മേഖലാ കാര്യാലയത്തിൽ വെച്ച് മേഖലാ സെക്രട്ടറി ആർ.ഹരിദാസൻ ഉദ്ഘാടനം ചെയ്തു. എസ് എസ് എൽ സി പ്ലസ് ടു ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. ബി എം എസ് ജില്ലാ ജോ.സെക്രട്ടറി പി.ജി. ശശിധരൻ , മേഖലാ ഭാരവാഹികളായ എം അനന്തൻ, പി.രമേഷ് .ആർ. വി. നന്ദകുമാർ , യൂണീറ്റ് ഭാരവാഹി കളായ പി. സുനിൽകുമാർ ഷാജി സേവ്യർ , വി കെ. ഷീജൻ, എം അനീഷ്, രാധാകൃഷ്ണൻ , ശ്യാം എന്നിവർ പ്രസംഗിച്ചു.