ഒലവക്കോട് :പുതുപ്പരിയാരം പഞ്ചായത്തിലെ ഇരുപ്പശ്ശേരി കാവിൽപ്പാട് ലക്ഷ്മി നഗർ നിവാസികൾ ക്ക് ഇനി സമാധാനമായി മഴക്കാലത്ത് ഉറങ്ങാം. ഒലവക്കോട് ടൗണിലെ അഴുക്കു വെള്ളം മുഴുവൻ ഒഴുകുന്ന തവിട്ടാൻ തോട് മഴക്കാലത്ത് നിറഞ്ഞു കവിഞ്ഞ് വീടുകളിൽ വെള്ളം കയറുക പതിവായിരുന്നു.
2018ലെ പ്രളയത്തിൽ ഈ പ്രദേശത്തെ കുറേ വീട്ടുക്കാരെ പതിനാലു ദിവസം കാവിൽപ്പാട് ജിഎൽപി സ്കൂളിൽ പാർപ്പിച്ചിരുന്നു. അതിനു ശേഷം എല്ലാ മഴക്കാലത്തും പഞ്ചായത്തിൻ്റേയും പൊതുജനങ്ങളുടേയും തൊഴിലുറപ്പു തൊഴിലാളികളുടേയും സഹകരണത്തോടെ വൃത്തിയാക്കാറുണ്ട്. ഇക്കൊല്ലംവാർഡ് മെമ്പർ പി.ജയപ്രകാശിൻ്റെ നേതൃത്ത്വത്തിൽ തോട് വൃത്തിയാക്കി.അസോസിയേഷൻ പ്രസിഡൻറ് അയ്യപ്പമേനോൻ ,നസീർ, ഷുഹൈബ്, മറ്റു ഭാരവാഹികളും പ്രവർത്തനത്തിൽ പങ്കാളികളായി.