കേന്ദ്ര നിയമം പൊളിച്ചെഴുതണം: കേരളാ കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. നൈസ് മാത്യൂ

പാലക്കാട്: തെരുവുനായക്കളുടേയും കാട്ടുമൃഗങ്ങളുടേയും ആക്രമണങ്ങളിൽ നിന്നും കേരള ജനതയെ രക്ഷിക്കാൻ കേന്ദ്ര നിയമം പൊളിച്ചെഴുതണമെന്ന് കേരളാ കോൺഗ്രസ്സ് (സ്കറിയ തോമസ് ) സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ: നൈസ് മാത്യു പറഞ്ഞു.പാർട്ടിയുടെ ‘ജില്ലാ യോഗം ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്കൂൾ വിദ്യാർത്ഥികളെയടക്കം തെരുവുനായ്ക്കൾ കടിച്ചു കൊല്ലുന്ന വാർത്ത നാം സ്ഥിരം കണ്ടു കൊണ്ടിരിക്കയാണ്.അതു പോലെ വിളവിനു് വേണ്ടത്ര വില കിട്ടുന്നില്ലെന്നതിനു പുറമെയാണ് കാട്ടുമൃഗങ്ങളുടെ ആക്രമണവും കൃഷി നാശവുമെന്ന് അദ്ദേഹം പറഞ്ഞു.

ജില്ല പ്രസിഡൻ്റ് കെ.ശ്രീകുമാർ അദ്ധ്യക്ഷനായി.കേരളാ സ്റ്റെയ്റ്റ് ഇൻഡസ്ട്രീയ എൻ്റർപ്രൈസസ് ഡയറക്ടറായി തെരഞ്ഞെടുക്കപ്പെട്ട അഡ്വ: നൈസ് മാത്യുവിന് ജില്ലാ കമ്മിറ്റിയുടേയും വിവിധ മണ്ഡലം കമ്മിറ്റിയുടേയും നേതൃത്വത്തിൽ പൊന്നാടയണിയിച്ച് സ്വീകരണം നൽകി. ജോസ് ചാലക്കൽ, സണ്ണി എം.ജെ. മണ്ഡപത്തിക കുന്നേൽ,സബിർ കൊടിയിൽ, ചെന്താമരാക്ഷൻ പല്ലശ്ശന, പ്രകാശൻ, കർഷക സംഘം ജില്ലാ പ്രസിഡൻ്റ് രാമദാസ്, കൃഷ്ണൻകുട്ടി ,ചന്ദ്രൻ നെന്മാറ തുടങ്ങിയവർ സംസാരിച്ചു.