കൂനത്തറയിൽ സ്വകാര്യ ബസ്സുകൾ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്

പട്ടാമ്പി: പാലക്കാട് പൊന്നാനി സംസ്ഥാന പാതയിൽ കൂനത്തറയിൽ സ്വകാര്യ ബസ്സുകൾ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക് പറ്റി. ഇന്ന് രാവിലെയാണ് ബസ്സുകൾ അപകടത്തിൽപെട്ടത്. ഒറ്റപ്പാലത്ത് നിന്നും തൃശൂരിലെക്ക് പോവുകയായിരുന്ന സ്വകാര്യ ബസ്സും ഗുരുവായൂർ നിന്നും പാലക്കാട്ടേക്ക് വരികയായിരുന്ന സ്വകാര്യ ബസ്സുകളുമാണ് അപകടത്തിൽ പെട്ടത്. കൂനത്തറ ആശാദീപം ബസ് സ്റേറാപ്പിനടുത്ത് വെച്ചാണ് അപകടം സംഭവിച്ചത്. പരിക്ക് പറ്റിയ വരെ ഒറ്റപ്പാലത്തും പരിസരങ്ങളിലും ഉള്ള വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.