കുത്തുപാളസമരം സംഘടിപ്പിച്ചു.

നെന്മാറ. നെല്ലുവില നൽകാതെ നെൽകർഷകരെ ദുരിതത്തിലാഴ്ത്തുന്ന കേരള സർക്കാരിനെതിരെ കോൺഗ്രസ്സ് നെമ്മാറ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ “കുത്തുപാളസമരം” നടത്തി. ഡി.സി സി. പ്രസിഡന്റ് എ.തങ്കപ്പൻ ഉദ്ഘാടനം ചെയ്തു. എസ്.വിനോദ് അധ്യക്ഷത വഹിച്ചു. മുൻ എംഎൽഎ കെ.എ.ചന്ദ്രൻ, കർഷക കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ശിവരാജൻ, കെ.ഐ അബ്ബാസ്, പത്മഗിരീശൻ, കെ.വി.ശ്രീധരൻ, കെ.ആർ. പത്മകുമാർ, കെ.വേലപ്പൻ, സി.സി.സുനിൽ, ഷാജിമാസ്റ്റർ, പ്രബിതാജയൻ, ഹനീഫ, ആർ.സുരേഷ് , കെ.സുരേഷ്കുമാർ, എം.ജെ.ആന്റണി എന്നിവർ പ്രസംഗിച്ചു.