കവി ,കഥാകൃത്ത് ,ഗാനരചയിതാവ്, തിരക്കഥാകൃത്ത് ,നോവലിസ്റ്റ്, നാടക-ചല ചിത്ര സംവിധായകൻ ,അഭിനേതാവ്, ഡബ്ബിങ് ആർട്ടിസ്റ്റ് തുടങ്ങി വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച യുവാവാണ് അജീഷ് മുണ്ടൂർ. മുണ്ടൂർ നാല് പുരക്കൽ വീട്ടിൽ കൃഷ്ണൻകുട്ടി – ഇന്ദിര ദമ്പതികളുടെ മകനായ ഇദ്ദേഹം വളരെ ചെറുപ്പകാലം മുതൽ തന്നെ സാഹിത്യത്തിലും കലയിലും വളരെയധികം ടാലൻറ് പ്രകടിപ്പിച്ചിരുന്നു. ഏഴു നാടകം എഴുതി സംവിധാനം ചെയ്തിട്ടുണ്ട്. ഇദ്ദേഹത്തിന്റെ ഹൃസ്വചിത്രത്തിന് അനവധി അവാർഡുകൾ ലഭിച്ചിട്ടുണ്ട് .പുതിയ അഭിനേതാക്കളെ പരിചയപ്പെടുത്തുന്നതിനും അവർക്ക് പ്രോത്സാഹനം നൽകുന്നതിനും ഇദ്ദേഹത്തിൻറെ നാടകത്തിലും ഹൃസ്വ ചിത്രത്തിലും അവസരം നൽകിയിട്ടുണ്ട്. ജീവിതത്തിൻറെ വിവിധ തുറകളിൽ പ്രവർത്തിക്കുന്ന കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുന്നതിൽ അജീഷ് മുണ്ടൂർ മുൻപന്തിയിലാണ്. മാധ്യമപ്രവർത്തകർ, ഫോട്ടോഗ്രാഫർമാർ, കച്ചവടക്കാർ, സർക്കാർ ഉദ്യോഗസ്ഥർ തുടങ്ങി എല്ലാ മേഖലയിലും ഉള്ളവരെ പ്രോത്സാഹിപ്പിക്കുകയും തന്റെ നാടകത്തിൽ ആയാലും ഹൃസ്വ ചിത്രങ്ങളിലായാലും അവസരം നൽകി പ്രോത്സാഹിപ്പിക്കുന്നതിൽ മുൻപന്തിയിലാണ് ഈ സംവിധായകൻ. ഒട്ടേറെ പുസ്തകങ്ങളും ഇദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട് .കവിതാ സമാഹാരം, കഥാസമാഹാരം, നോവൽ, തിരക്കഥ തുടങ്ങിയ മികച്ച രചനകൾ ആണ് അദ്ദേഹം ഗ്രന്ഥങ്ങൾ ആക്കി മാറ്റിയിട്ടുള്ളത്. ഒട്ടേറെ പരസ്യ ചിത്രങ്ങളിലും ഡോക്യുമെൻററികളിലും അഭിനയിക്കുകയും ഡോക്യുമെൻററികൾ സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട്. വീണപൂവ്, എൻജോയ് ,ഓൺ ദി വേ തുടങ്ങിയ ചിത്രങ്ങൾ സമൂഹത്തിൻറെ കണ്ണു തുറപ്പിക്കുന്ന പ്രമേയങ്ങൾ ആയിരുന്നു. തങ്ങളുടെ പെൺമക്കളെ സുരക്ഷിതമായി സംരക്ഷിക്കേണ്ട ചുമതല അമ്മമാർക്ക് ആണെന്ന് വീണപൂവ് എന്ന ഹ്രസ്വ ചിത്രത്തിലൂടെ അമ്മമാരെ ഓർമ്മപ്പെടുത്തുന്നു. വൈദ്യുതി ഓഫീസുകളിൽ ഫോൺ എടുക്കാതിരിക്കുന്ന ഉദ്യോഗസ്ഥർ കാണിക്കുന്ന അലംഭാവം മൂലം ഷോക്കേറ്റ് ഒരു ജീവൻ നഷ്ടപ്പെടുന്ന സംഭവമാണ് ഓൺ ദി വെയിലൂടെ അദ്ദേഹം എടുത്തു കാണിക്കുന്നത്. ഫോൺ എടുത്തിരുന്നെങ്കിൽ ഒരു ജീവൻ രക്ഷിക്കാമായിരുന്നു എന്ന് ഈ ഹസ്വചിത്രത്തിലൂടെ കെഎസ്ഇബി ഉദ്യോഗസ്ഥരെ ഓർമ്മപ്പെടുത്തുന്നു. വളർത്തിയ മകൻ പുതുവത്സര വേളയിൽ പങ്കെടുത്ത് മദ്യപിച്ച് വാഹനമോടിച്ച് പുതുവത്സരം ആഘോഷിക്കുമ്പോൾ അപകടത്തിൽപ്പെട്ട മരിക്കുന്നത് രക്ഷിതാക്കളെ സംബന്ധിച്ചിടത്തോളം ഏറെ സങ്കടകരം ആണെന്നും അമിതമായി മക്കളെ സ്നേഹിക്കാതെ നല്ല ശിക്ഷണത്തിൽ വളർത്തണമെന്നും എൻജോയ് എന്ന ചിത്രത്തിലൂടെ രക്ഷിതാക്കളെ ഓർമ്മപ്പെടുത്തുന്നു. ഇത്തരത്തിൽ സമൂഹത്തിന് നന്മകൾ വാരി വിതറുന്ന സന്ദേശമാണ് ഈ യുവ കലാകാരന്റെ നാടകത്തിലും ഹസ്വചിത്രങ്ങളിലും സാഹിത്യ രചനകളിലും ഉള്ളത്. നാളെയുടെ വാഗ്ദാനമാണ് ഈ കലാകാരൻ.