*ജോസ് ചാലയ്ക്കൽ
മലമ്പുഴ: റേഷൻ കടകളുടെ സമയക്രമത്തിലുള്ള മാറ്റം അറിയാതെ ജനങ്ങൾ ബുദ്ധിമുട്ടുന്നു.പലരും റേഷൻ വാങ്ങാൻ വരുമ്പോൾ അടഞ്ഞുകിടക്കുന്ന റേഷൻ കടക്കു മുന്നിൽ ഒട്ടിച്ച അറിയിപ്പിലാണ് സമയ പട്ടിക അറിയുന്നത്. ജോലിയിൽ നിന്നും പെർമിഷൻ എടുത്തും, ലീവെടുത്തും വരുന്നവർ ബോർഡിലെ അറിയിപ്പുകണ്ട് മടങ്ങിപോകേണ്ട ഗതികേടാണു് ഉണ്ടായിരിക്കുന്നത്. കൃത്യമായ സമയക്രമം പാലിക്കണമെന്ന് കാർഡുടമകൾ പറഞ്ഞു. തോന്നിയപോലെ സമയക്രമം മാറ്റിയാൽ കാർഡുടമകളുടെ ബുദ്ധിമുട്ടിന് ആരാണ് ഉത്തരവാദിയെന്ന് കാർഡുടമകൾ ചോദിക്കുന്നു. കാർഡുടമകളെ അറിയിക്കാതെയുള്ള സമയമാറ്റത്തിനെതിരെ വേണമെങ്കിൽ നിയമ നടപടിയെടുക്കുമെന്നും കാർഡുടമകൾ പറഞ്ഞു. ഒന്നുകിൽ സെർവർ കൃത്യമായി പ്രവർത്തിക്കുക.അതല്ലെങ്കിൽ പഴയ പോലെ മാന്വലായി ബിൽ എഴുതുക എന്ന ആവശ്യം ശക്തമായിരിക്കയാണ്.കാർഡുടമകളെ ബുദ്ധിമുട്ടിക്കുന്ന ഇ- പോസ് മെഷ്യൻ സംവിധാനം ഒന്നുകിൽ കൃത്യമയി പ്രവർത്തനസജ്ജമാക്കുക അതല്ലെങ്കിൽ പ്രസ്തുത സംവിധാനം ഉപേക്ഷിക്കുക എന്ന ആവശ്യമാണ് കാർഡുടമകൾക് പറയാനുള്ളത്.കൂലിപ്പണിക്ക് പോകുന്നവർ റേഷനു വേണ്ടി പണിമുടക്കി വരുമ്പോൾ കിട്ടാത്ത അവസ്ഥ വന്നാൽ റേഷനും മുടങ്ങി, കൂലിയും ഇല്ലാതായി എന്ന അവസ്ഥ വരുന്നു.മന്ത്രിയടക്കം ബന്ധപ്പെട്ട അധികൃതർ ഇതിനൊരു ശാശ്വത പരിഹാരം കാണണമെന്ന് കാർഡുടമകൾ ആവശ്യപ്പെട്ടു.