23 ആം സ്ഥാപകദിനാഘോഷവും ലോക മാധ്യമ സ്വാതന്ത്ര്യ ദിനവും

മണ്ണാർക്കാട്: കേരളാ ജേർണലിസ്റ്റ് യൂണിയൻ ഇരുപത്തിമൂന്നാം സ്ഥാപകദിനാഘോഷവും ലോക മാധ്യസ്വാതന്ത്യദിന സംസ്ഥാന തല സമാപന സമ്മേളനവും എൻ.ഷംസുദീൻ എം എൽ എ ‘ ഉദ്ഘാടനം ചെയ്തു.കെ ജെ യു ജില്ലാ പ്രസിഡൻറ് ടി.വി.ശിവദാസ് അദ്ധ്യക്ഷനായി. സ്ഥാപക ജനറൽ സെക്രട്ടറി എസ്.ജഗദീഷ് ബാബു മുഖ്യ പ്രഭാഷണം നടത്തി.മുതിർന്ന പത്രപ്രവർത്തകരെ ആദരിക്കൽ, മാഗസിൻ പ്രകാശനം, ഐഡൻററ്റി കാർഡ് വിതരണം, ക്ലാസ്, ചർച്ച എന്നിവ ഉണ്ടായി. ജില്ലാ സെക്രട്ടറിറഹീം ഒലവക്കോട്, എം.പുരുഷോത്തമൻ ,കെ.എ.കമ്മാപ, ഷാജി മുല്ലപ്പള്ളി, ബാബു തോമസ്, ബോബൻ ജോർജ്ജ്, സി.രാമൻകുട്ടി തുടങ്ങിയവർ പ്രസംഗിച്ചു.